|    Jun 25 Mon, 2018 2:21 am
FLASH NEWS

കേരളം ഊര്‍ജ പ്രതിസന്ധിയിലേക്ക്: മന്ത്രി എം എം മണി

Published : 23rd January 2017 | Posted By: fsq

 

തലശ്ശേരി: കേരളം രൂക്ഷമായ വൈദ്യുതി ക്ഷാമത്തെ നേരിടാന്‍ പോവുകയാണെന്നു മന്ത്രി എം എം മണി. തലശ്ശേരി നിയോജക മണ്ഡലം ഊര്‍ജ്ജസ്വയം പര്യാപ്ത കാംപയിന്‍ ചോനാടത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കേരളം മുന്‍കാലങ്ങളെ അപേക്ഷിച്ച് വരള്‍ച്ചയെ അഭിമുഖീകരിക്കുകയാണ്. ഊര്‍ജ സംരക്ഷണത്തിനു വേണ്ടി നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ കേരളത്തിനു മാതൃകയാണ്. ഇത് മറ്റു സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കും. ഈ നില തുടര്‍ന്നാല്‍ ഊര്‍ജ സ്വയംപര്യാപ്തതയ്ക്കായി മറ്റു മാര്‍ഗങ്ങള്‍ തേടേണ്ടി വരും. വെള്ളത്തിനും ഭക്ഷണത്തിനും ഊര്‍ജത്തിനും വേണ്ടിയാവും ഇനിയുള്ള യുദ്ധങ്ങള്‍. ഇതിനുള്ള ഉദാഹരണമാണ് ഇറാഖില്‍ കണ്ടതെന്നും മന്ത്രി പറഞ്ഞു. എ എന്‍ ശംസീര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. കെ എം ധരേഷന്‍ ഉണ്ണിത്താന്‍, എ കെ രമ്യ, ഡോ. വി ശിവദാസന്‍, പി വിനീത, സി ഹരീന്ദ്രന്‍, നാരങ്ങാട്ട് വിനോദ്, സുശീല്‍ ചന്ദ്രോത്ത്, ടി പി ശ്രീധരന്‍, എം ബാലന്‍, ടി പ്രേംനാഥ് സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss