|    Jan 21 Sat, 2017 5:49 am
FLASH NEWS

കേരളം ഇന്നെങ്കിലും ബ്ലാസ്റ്റാവുമോ?

Published : 27th October 2015 | Posted By: SMR

പൂനെ: തുടര്‍ച്ചയായ മൂന്ന് തോല്‍വികളുടെ മുറിവുണക്കാന്‍ കഴിഞ്ഞ തവണത്തെ റണ്ണറപ്പായ കേരള ബ്ലാസ്റ്റേഴ്‌സിന് ഇന്നെങ്കിലും സാധിക്കുമോയെന്ന് ഉറ്റുനോക്കുകയാണ് ആരാധകര്‍. ഐഎസ്എല്ലിലെ ഈ സീസണില്‍ മികച്ച ഫോമില്‍ കളിച്ചുകൊണ്ടിരിക്കുന്ന പൂനെ സിറ്റി എഫ്‌സിയാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഇന്നത്തെ എതിരാളികള്‍.
പൂനെയെ അവരുടെ തട്ടകത്തില്‍ എതിരിടുകയെന്നത് ബ്ലാസ്റ്റേഴ്‌സിനെ സംബന്ധിച്ച് വന്‍ വെല്ലുവിളിയാണ്. പ്രത്യേകിച്ചും തുടര്‍ച്ചയായ മൂന്നു മല്‍സരങ്ങളിലെ തോല്‍വി ബ്ലാസ്‌റ്റേഴ്‌സ് ക്യാംപിന്റെ ആത്മവിശ്വാസത്തെ ബാധിച്ചതിനാല്‍. എഫ്‌സി ഗോവ, ഡല്‍ഹി ഡയനാമോസ്, അത്‌ലറ്റികോ ഡി കൊല്‍ക്കത്ത എന്നിവരോടാണ് ബ്ലാസ്‌റ്റേഴ്‌സ് പരാജയത്തിന്റെ കൈപുനീര്‍ കൂടിച്ചത്.
നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനോട് തകര്‍പ്പന്‍ ജയം നേടി തുടങ്ങിയ ബ്ലാസ്‌റ്റേഴ്‌സ് പിന്നീട് നിരാശപ്പെടുത്തുകയായിരുന്നു. നിലവില്‍ പോയിന്റ് പട്ടികയില്‍ ഏറ്റവും അവസാന സ്ഥാനത്തായ ബ്ലാസ്റ്റേഴ്‌സിന് ടൂര്‍ണമെന്റില്‍ മുന്നേറാന്‍ വിജയം അനിവാര്യമായിരിക്കുകയാണ്.
അതേസമയം, ചെന്നൈയ്ന്‍ എഫ്‌സിയോട് തോറ്റതിനു ശേഷമുള്ള പൂനെയുടെ ആദ്യ മല്‍സരമാണെങ്കിലും അവര്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ്.
സ്വന്തം നാട്ടില്‍ നാലു മല്‍സരങ്ങളില്‍ മൂന്നിലും ജയിച്ച പൂനെ നാട്ടില്‍ വിജയകുതിപ്പ് തുടരുകയെന്ന ലക്ഷ്യത്തോടെയാണ് കളത്തിലിറങ്ങുന്നത്. ഇന്ന് ജയിച്ചാല്‍ പോയിന്റ് പട്ടികയില്‍ പൂനെയ്ക്ക് ഒന്നാം സ്ഥാനത്തേക്ക് കയറാനാവും. നിലവില്‍ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് പൂനെ.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 58 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക