|    Aug 15 Wed, 2018 10:16 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

‘കേരളം ഇന്ത്യയിലെ വഖ്ഫുകള്‍ക്ക് മാതൃക’

Published : 24th August 2016 | Posted By: SMR

കൊച്ചി: കേരള സ്റ്റേറ്റ് വഖ്ഫ് ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയിലെ വഖ്ഫ് പ്രസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്നും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ വഖ്ഫ് ബോര്‍ഡ് ജീവനക്കാര്‍ക്ക് വര്‍ഷംതോറും കേരളത്തില്‍ പരിശീലനം നല്‍കണമെന്നും ഛത്തീസ്ഗഡ് വഖ്ഫ് ബോര്‍ഡ് ചെയര്‍മാനും സെന്‍ട്രല്‍ വഖ്ഫ് കൗണ്‍സില്‍ മെംബറുമായ മുന്‍ എംപി മുഹമ്മദ് സലീം അഷ്‌റഫി.
കേരള സ്റ്റേറ്റ് വഖ്ഫ് ബോര്‍ഡ് ഹെഡ്ഓഫിസില്‍ നല്‍കിയ സ്വീകരണത്തിനു നന്ദി പറഞ്ഞു സംസാരിക്കുകയായിരുന്നു അദ്ദേഹം.
യോഗത്തില്‍ ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ വഖ്ഫ് കൗണ്‍സില്‍ അംഗം അഡ്വ. ടി ഒ നൗഷാദ്, ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ ബി എം ജമാല്‍, അഡ്മിനിസ്‌ട്രേറ്റീവ് കം അക്കൗണ്ട്‌സ് ഓഫിസര്‍ സി എസ് മുഹമ്മദ് റാഫി സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss