|    Jul 22 Sun, 2018 12:39 pm
FLASH NEWS

കേരഗ്രാമം പദ്ധതിയുടെ കാലാവധി 10 വര്‍ഷമാക്കി വര്‍ധിപ്പിക്കും: കൃഷിമന്ത്രി

Published : 25th September 2017 | Posted By: fsq

 

തൃശൂര്‍: കേരഗ്രാമം പദ്ധതിയുടെ കാലാവധി?ഒരു വര്‍ഷത്തില്‍ നിന്നും പത്ത് വര്‍ഷമാക്കി വര്‍ധിപ്പിക്കുമെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. അന്തിക്കാട് പഞ്ചായത്തിലെ കേരഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാളികേര അധിഷ്ടിതസംരംഭങ്ങള്‍ ആരംഭിക്കുകയും 40 ശതമാനം നാളികേരം മൂല്യവര്‍ധിത ഉല്പന്നങ്ങളായ കള്ള്, നീര, നാളികേര കാന്‍ഡി, തെങ്ങിന്‍ ചക്കര എന്നിവയാക്കി മാറ്റണമെന്നം മന്ത്രി പറഞ്ഞു. കോഴിക്കോടിനെ അന്താരാഷ്ട്ര നിലവാരമുള്ള നാളികേര ഹബ്ബാക്കി മാറ്റുമെന്നും പാലക്കാട് കേന്ദ്ര സര്‍ക്കാര്‍സഹായത്തോടെ നാളികേര പാര്‍ക്ക് ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. വിദേശരാജ്യങ്ങളില്‍ആരോഗ്യപരിപാലനരംഗത്ത് ഉപയോഗിക്കുന്ന വിര്‍ജിന്‍ കോക്കനട്ട് ഓയിലിന്റെ വിപണന സാധ്യത സംസ്ഥാനം കൂടുതല്‍ പ്രയോജനപ്പെടുത്തണമെന്നും പാഴായി പോകുന്ന ചകിരി സംസ്‌കരിച്ച് കാര്‍ഷികമേഖലയില്‍ ഉപയോഗിക്കുവാന്‍ കഴിയുന്ന രീതിയില്‍ മാറ്റുമെന്നും കായല്‍ തീരങ്ങളെ സംരക്ഷിക്കുന്നതിനായി കല്ല് കെട്ടുന്നതിനു പകരം കയര്‍ ഭൂവസ്ത്രം ഉപയോഗപ്പെടുത്തുമെന്നും അതിലൂടെ തെങ്ങിന്റെ വിപണന സാധ്യതകള്‍ പരമാവധി വര്‍ധിപ്പിക്കുമെന്നുംം മന്ത്രി പറഞ്ഞു. തെങ്ങിന്റെ ഉല്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിനായി നല്ലയിനം തെങ്ങിന്‍ തൈകള്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. അന്തിക്കാട് നടപ്പാക്കുന്ന കേരഗ്രാമം പദ്ധതി മാതൃകാപരമായി നടപ്പിലാക്കണമെന്നും ഇത് കൂടുതല്‍ പ്രയോജനകരമാക്കാന്‍ ഈ പ്രദേശം കേന്ദ്രീകരിച്ച് മൂല്യവര്‍ധിത ഉല്പന്നങ്ങള്‍ ഉല്പാദിപ്പിക്കുന്നതിനായി ഒരു ഫാര്‍മേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് കമ്പനി രൂപീകരിക്കണമെന്നും അതിനായി എല്ലാ സഹായങ്ങളും ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു. കേരഗ്രാമം പദ്ധതിപ്രകാരം 250 ഏക്കര്‍ വരുന്ന ഒരു യൂണിറ്റിലേക്ക് ഒരു വര്‍ഷം 75 ലക്ഷം രൂപയാണ് അനുവദിക്കുന്നത്.ഗീത ഗോപി എം.എല്‍.എ. അധ്യക്ഷത വഹിച്ചു. അന്തിക്കാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജ്യോതി രാമന്‍, ജില്ലാ പഞ്ചായത്തംഗം സിജി മോഹന്‍ദാസ്, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ്് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മേനുജ പ്രതാപന്‍, പഞ്ചായത്തംഗങ്ങളായ വി.എ. ദിവാകരന്‍, സുമൈറ ബഷീര്‍, എ.ബി. ബാബു, കൃഷി അസി.ഡയറക്ടര്‍ വി.ആര്‍. നരേന്ദ്രന്‍ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss