|    Jul 16 Mon, 2018 6:22 pm
FLASH NEWS

കേയി റുബാത്ത്: കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം ഇടപെടും

Published : 8th September 2017 | Posted By: fsq

 

തലശ്ശേരി: മായിന്‍കുട്ടി സൗദി അറേബ്യയില്‍ സ്ഥാപിച്ച റുബാത്തിന്റെ നഷ്ട പരിഹാരം അനന്തരവകാശികള്‍ക്ക് നല്‍കാ ന്‍ സൗദി സര്‍ക്കാര്‍ തയ്യാറായെങ്കിലും മുന്‍ സംസ്ഥാന ഭരണകൂടവും സംസ്ഥാന വഖ്ഫ് ബോര്‍ഡും തുടര്‍ നടപടിയുമായി മുന്നോട്ടുപോവാത്തത് ചിലരുടെ ശൂഢതന്ത്രത്തിന്റെ ഫലമായാണെന്ന് കേന്ദ്ര വഖ്ഫ് കൗണ്‍സില്‍ അംഗം അഡ്വ. ടി ഒ നൗഷാദ് പറഞ്ഞു. കേയി റുബാത്ത് ആക്ഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തലശ്ശേരിയില്‍ നടന്ന അവകാശ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേയി റുബാത്തിന്റെ നഷ്ടപരിഹാര തുക അര്‍ഹതപ്പെട്ടവര്‍ക്ക് കൈമാറാനുള്ള പരിശ്രമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുന്നുണ്ട്. കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയവും കേയി റുബാത്ത് ആക്്ഷന്‍ കമ്മിറ്റിയും സൗദി സര്‍ക്കാരുമായി ചര്‍ച്ച നടത്താനുള്ള ശ്രമങ്ങള്‍ തുടങ്ങിയതായും അദ്ദേഹം പറഞ്ഞു. ആക്്ഷന്‍ കമ്മിറ്റി പ്രസിഡന്റ് സിദ്ദീഖ് വലിയകത്ത് അധ്യക്ഷത വഹിച്ചു. ബിപി മുസ്തഫ, ടി പി മമ്മു, സി ഒ മുഹമ്മദ്, സി സി ഒ കുത്തിമൂസ, സി സി ഒ മുഹമ്മദ്, സി സി ഒ അഷറഫ്, സെക്രട്ടറി കെ പി നിസാര്‍, എക്‌സിക്യുട്ടീവ് അംഗം ടി പി ബഷീര്‍ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss