|    Aug 17 Thu, 2017 9:11 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

കേബിള്‍ ശൃംഖല തകരാറില്‍ : പാകിസ്താനില്‍ ഇന്റര്‍നെറ്റ് നിലച്ചു

Published : 8th August 2017 | Posted By: fsq

 

കറാച്ചി: പാകിസ്താനില്‍ ഇന്റര്‍നെറ്റ്്് ശ്യംഖലയിലുണ്ടായ തകരാറിനെത്തുടര്‍ന്ന്്് വ്യോമഗതാഗതം ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ സ്തംഭിച്ചു. അറബിക്കടലിനടിയിലൂടെയുള്ള ഇന്ത്യ -മിഡില്‍ ഈസ്റ്റ്-വെസ്‌റ്റേണ്‍ യൂറോപ്പ് (ഐ-മീ-വീ) കേബിള്‍ ശൃംഖലയിലെ തകരാറിനെത്തുടര്‍ന്നാണ് രാജ്യത്ത് ഇന്റര്‍നെറ്റ്  നിലച്ചത്. ശനിയാഴ്ച രാവിലെ മുതലാണ് ഇന്റര്‍നെറ്റ് ശ്യംഖല തകരാറിലായത്. രാജ്യമാകെ 38 മണിക്കൂര്‍ ഇന്റര്‍നെറ്റ് മുടങ്ങിയതായി പാകിസ്താന്‍ ടെലി കമ്മ്യൂണിക്കേഷന്‍ കമ്പനി (പിടിസിഎല്‍) വക്താവ് അറിയിച്ചു. ഇന്റര്‍നെറ്റ് മുടങ്ങിയതിനെ തുടര്‍ന്ന് നിരവധി വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചു. രാജ്യത്തെ ഇന്റര്‍നെറ്റ് അധിഷ്ഠിത സ്ഥാപനങ്ങള്‍ക്ക്്് സാമ്പത്തിക നഷ്ടമുണ്ടായി. കേബിള്‍ ശൃംഖലയിലെ പ്രശ്‌നം പരിഹരിച്ചതായി പിടിസിഎല്‍ അധികൃതര്‍ അറിയിച്ചെങ്കിലും ഇന്റര്‍നെറ്റിന്റെ വേഗം പൂര്‍ണമായും വീണ്ടെടുക്കാനായിട്ടില്ല. സൗദി അറേബ്യയിലെ ജിദ്ദയ്ക്കു സമീപമാണ്  കേബിള്‍ മുറിഞ്ഞത്. പാകിസ്താനിലെ ഇന്റര്‍നെറ്റ് ദാതാക്കള്‍ക്കായുള്ള ആറ് കേബിളുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക