|    Jan 20 Fri, 2017 5:34 pm
FLASH NEWS

കേബിള്‍ മോഷ്ടാവ് പിടിയില്‍

Published : 4th November 2015 | Posted By: SMR

ചാത്തന്നൂര്‍: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ആവശ്യത്തിലേക്കായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ വാടകയ്‌ക്കെടുത്ത ഇലക്ട്രിക് കേബിളുകള്‍ മോഷ്ടിച്ചയാളെ കൊട്ടിയം പൊലിസ് പിടികൂടി. കൊട്ടിയം ഹോളിക്രോസ് ആശുപത്രിക്ക് സമീപം താമസിക്കുന്ന കരടി രാജന്‍ എന്ന രാജന്‍(55)ആണ് പിടിയിലായത്. തെരഞ്ഞെടുപ്പിന്റെ തലേദിവസം കൊട്ടിയത്തുളള പോളിങ് സ്‌റ്റേഷനുകളായ സ്‌ക്കൂളുകളില്‍ ട്യൂബുകളും മറ്റും സ്ഥാപിച്ചിരുന്ന ഇലക്ട്രിക് കേബിളുകളാണ് ഇയാള്‍ മോഷ്ടിച്ചു കൊണ്ടു പോയത്. കൊട്ടിയത്തെ ആക്രി കടയില്‍ ഉരുകിയ നിലയില്‍ കേബിളുകള്‍ വില്‍ക്കാനെത്തിയപ്പോള്‍ കൊട്ടിയം എസ്‌ഐ അജേഷിന്റെ നേതൃത്വത്തിലുളള സംഘം ഇയാളെ പിടികൂടുകയായിരുന്നു. കൊട്ടിയത്തും പരിസര പ്രദേശങ്ങളിലുമായി നിരവധി മോട്ടോറുകളും കേബിളുകളും മോഷണം നടത്തിയത് രാജന്‍ ആണെന്ന് സംശയിക്കുന്നതായി പോലിസ് പറഞ്ഞു. ഇയാളെ വിശദമായി ചോദ്യം ചെയ്തു വരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 56 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക