|    Feb 19 Mon, 2018 1:44 pm
FLASH NEWS
Home   >  Just In   >  

കേന്ദ്ര സാഹിത്യ അക്കാദമി തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി; ചന്ദ്രശേഖര്‍ കമ്പാര്‍ സാഹിത്യ അക്കാദമി അധ്യക്ഷന്‍

Published : 12th February 2018 | Posted By: Jesla

ന്യൂഡല്‍ഹി: കേന്ദ്ര സാഹിത്യ അക്കാദമി അധ്യക്ഷനായി ചന്ദ്രശേഖര്‍ കമ്പാറിനെ തിരഞ്ഞെടുത്തു. ബിജെപി പിന്തുണച്ച പ്രതിഭാ റായ് തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. 29 നെതിരെ 56 വോട്ടുകള്‍ക്കാണ് പുരോഗമന പക്ഷക്കാരനായ കമ്പാറിന്റെ വിജയം.

ജ്ഞാനപീഠ പുരസകാര ജേതാവും ഒഡീഷ എഴുത്തുകാരിയുമായ പ്രതിഭാ റായിയെ മുന്നില്‍ നിര്‍ത്തി കേന്ദ്ര സാഹിത്യ അക്കാദമി ഭരണ സമിതി പിടിച്ചെടുക്കാന്‍ സംഘപരിവാര്‍ ശ്രമം നടത്തിയിരുന്നു.

കന്നഡ സാഹിത്യകാരനായ ചന്ദ്രശേഖര്‍ കമ്പാര്‍ നിലവില്‍ അക്കാദമി ഉപാധ്യക്ഷനായിരുന്നു. മറാഠി എഴുത്തുകാരന്‍ ബാലചന്ദ്ര നെമാഡേയും പ്രതിഭാ റായിയെ കൂടാതെ അധ്യക്ഷ സ്ഥാനത്തേക്ക് മല്‍സരത്തിനുണ്ടായിരുന്നു. പ്രഭാവര്‍മ്മ, ബലചന്ദ്രന്‍ വടക്കേടത്ത്, ഡോ. അജിത് കുമാര്‍ എന്നിവരാണ് കേരളത്തെ പ്രതിനിധീകരിച്ച് വോട്ടെടുപ്പില്‍ പങ്കെടുത്തത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss