|    Nov 19 Sun, 2017 2:24 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

Published : 23rd June 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം പ്രഖ്യാപിച്ചു. ബാലസാഹിത്യം, യുവസാഹിത്യം എന്നീ വിഭാഗങ്ങളില്‍ വിവിധ ഭാഷകളില്‍നിന്നുള്ള ഈ വര്‍ഷത്തെ മികച്ച എഴുത്തുകാരെയാണ് അക്കാദമി പ്രഖ്യാപിച്ചത്. യുവസാഹിത്യ പുരസ്‌കാരം അശ്വതി ശശികുമാറിന്റെ ‘ജോസഫിന്റെ മണം’ ചെറുകഥാ സമാഹാരം നേടിയപ്പോള്‍ ബാലസാഹിത്യ രംഗത്തെ പുരസ്‌കാരം എസ് ആര്‍ ലാലിന് ‘കുഞ്ഞുണ്ണിയുടെ യാത്രാപുസ്തകം’ എന്ന നോവലിന് ലഭിച്ചു. വിവിധ ഭാഷകളിലായി 24 പേരാണ് യുവസാഹിത്യ പുരസ്‌കാരത്തിന് അര്‍ഹരായത്. അരലക്ഷം രൂപയും ശില്‍പവുമടങ്ങുന്നതാണ് യുവസാഹിത്യ പുരസ്‌കാരം. വിവിധ ഭാഷകളിലായി 24 പേരാണ് ബാലസാഹിത്യ പുരസ്‌കാരത്തിന് അര്‍ഹരായത്. അരലക്ഷം രൂപയും ശില്‍പവുമടങ്ങുന്ന ബാലസാഹിത്യ പുരസ്‌കാരം നവംബര്‍ 14നു നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും. അക്കാദമി അധ്യക്ഷന്‍ വിശ്വനാഥ് പ്രസാദ് ത്രിപാഠിയുടെ അധ്യക്ഷതയില്‍ ഇന്നലെ ഗുവാഹത്തിയില്‍ ചേര്‍ന്ന യോഗമാണ് വിജയികളെ പ്രഖ്യാപിച്ചത്. ഓരോ ഭാഷകളിലും മൂന്നംഗ ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുത്തത്. ഡോ. ജോയ് വാഴയില്‍, ഡോ. പി കെ രാജശേഖരന്‍, എം രാജീവ് കുമാര്‍ എന്നിവരടങ്ങിയ ജൂറിയാണ് യുവസാഹിത്യ പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്. ബാലസാഹിത്യ പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുക്കാനുള്ള ജൂറിയില്‍ ഡോ. വല്‍സല ബേബി, പ്രഫ. സാറാ ജോസഫ്, സുമംഗല എന്നിവരായിരുന്നു അംഗങ്ങള്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക