|    May 23 Tue, 2017 3:05 am
FLASH NEWS

കേന്ദ്ര സാഹിത്യ അക്കാദമി അംഗം വിജയകുമാര്‍ കുനിശ്ശേരി അന്തരിച്ചു

Published : 31st August 2016 | Posted By: SMR

പാലക്കാട്: കേന്ദ്രസാഹിത്യ അക്കാദമി അംഗവും മാതൃഭൂമി കോയമ്പത്തൂര്‍ പബ്ലിക് റിലേഷന്‍സ് മാനേജരുമായ വിജയകുമാര്‍ കുനിശ്ശേരി(59) കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ അന്തരിച്ചു. കുനിശ്ശേരി അരിമ്പ്ര തറവാട്ടംഗമായ വിജയകുമാര്‍ വി എം മാധവന്‍നായര്‍-കമലമ്മ ദമ്പതികളുടെ മകനാണ്.
സംസ്‌കാരം കോയമ്പത്തൂര്‍ നഞ്ചുണ്ടപുരം റോഡ് ഇഷ വൈദ്യുതശ്മശാനത്തില്‍ നടന്നു. സി എച്ച് മുഹമ്മദ്‌കോയ പത്രപ്രവര്‍ത്തക പുരസ്‌കാരം, യൂനിവേഴ്‌സല്‍ ബ്രദര്‍ഹുഡ് മതസൗഹാര്‍ദ പുരസ്‌കാരം, നല്ലിദിസൈ എട്ടും പുരസ്‌കാരം, കേരള കള്‍ച്ചറല്‍ സെന്ററിന്റെ സാഹിത്യപുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. കണ്‍വെട്ടത്തിരുട്ട്, ഒറ്റക്കണ്ണോക്ക്, കുനിശ്ശേരി കവിതകള്‍, ഭൂതാവിഷ്ടരായവരുടെ ഛായാപടങ്ങള്‍ എന്നിവയാണ് കവിതാ സമാഹാരങ്ങള്‍. ഡോ. ടി ഭാസ്‌കരന്‍ രചിച്ച ബ്രഹ്മശ്രീ ശ്രീ നാരായണഗുരു എന്ന കൃതി തുറവി വേന്ദര്‍ ശ്രീനാരായണ ഗുരു എന്ന പേരില്‍ കേന്ദ്ര സാഹിത്യ അക്കാദമിക്കുവേണ്ടി തമിഴിലേക്ക് വിവര്‍ത്തനം ചെയ്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day