|    Mar 26 Sun, 2017 10:43 pm
FLASH NEWS

കേന്ദ്ര സാഹിത്യ അക്കാദമി അംഗത്വം അംബികാസുതന്‍ മാങ്ങാട് നിരസിച്ചു

Published : 26th February 2016 | Posted By: SMR

കാഞ്ഞങ്ങാട്: കേന്ദ്ര സര്‍ക്കാര്‍ തുടരുന്ന അസഹിഷ്ണുതാ മനോഭാവത്തില്‍ പ്രതിഷേധിച്ച് പ്രശസ്ത സാഹിത്യകാരന്‍ അംബികാസൂതന്‍ മാങ്ങാട് കേന്ദ്ര സാഹിത്യ അക്കാദമി അംഗത്വത്തിനുള്ള എന്‍ഡിഎ സര്‍ക്കാരിന്റെ ക്ഷണം നിരസിച്ചു. മൂന്നു ദിവസം മുമ്പാണ് അദ്ദേഹത്തെ നാമനിര്‍ദേശം ചെയ്തുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ കത്തയച്ചത്.
അംഗത്വം സ്വീകരിക്കുന്നില്ലെന്ന് കാണിച്ച് കേന്ദ്രസര്‍ക്കാറിന് അംബികാസൂതന്‍ മാങ്ങാട് കത്തയച്ചു. ജെഎന്‍യുവില്‍ കനയ്യയെ വേട്ടയാടുന്ന സാഹചര്യത്തിലും രോഹിത് വെമുലയെപ്പോലെയുള്ള ദലിത് വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്യപ്പെടുന്ന സാഹചര്യത്തിലും ഒരു എഴുത്തുകാരനെന്ന നിലയില്‍ കേന്ദ്ര സാഹിത്യ അക്കാദമിയില്‍ അംഗത്വം സ്വീകരിക്കാന്‍ മനസ്സാക്ഷി അനുവദിക്കാത്തതു കൊണ്ടാണ് കേന്ദ്രസര്‍ക്കാറിന്റെ അംഗത്വ ക്ഷണം നിരസിച്ചതെന്നും അദ്ധേഹം വ്യക്തമാക്കി.
ജനാധിപത്യത്തില്‍ സഹിഷ്ണുതയുണ്ടാവുമ്പോള്‍ മാത്രമാണ് കലാകാരന് സാംസ്‌കാരിക പ്രവര്‍ത്തനത്തില്‍ പങ്കാളിയാവാന്‍ സാധിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക