|    Sep 23 Sun, 2018 5:53 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

കേന്ദ്ര സഹായം: രാഹുലും കിരണ്‍ റിജിജുവും തമ്മില്‍ വാക്‌പോര്

Published : 20th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: മഴക്കെടുതിയില്‍ ദുരന്തം അനുഭവിക്കുന്ന കേരളത്തിനുള്ള കേന്ദ്ര ധനസഹായത്തെ ചൊല്ലി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജുവും തമ്മില്‍ വാക്‌പോര്. കേരളത്തിന് 500 കോടി രൂപ മാത്രം ധനസഹായം പ്രഖ്യാപിച്ച കേന്ദ്ര നടപടിയെ വിമര്‍ശിച്ച രാഹുലിന്റെ ട്വീറ്റ്വോടെയാണ് വാഗ്വാദത്തിന് തുടക്കം.
ദുരന്തസമയത്ത് രാഷ്ട്രീയം പറയരുത്. ഈ സമയത്ത് നമ്മളെല്ലാം ഒന്നാണ്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നാടിന് ആവശ്യമെന്നുമായിരുന്നു രാഹുലിന്റെ ട്വീറ്റിന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജുവിന്റെ മറുപടി.
ദുരിതാശ്വാസമായി കേന്ദ്രസഹായം 500 കോടിയായി വര്‍ധിപ്പിച്ചത് നല്ല കാര്യമാണെന്നും എന്നാല്‍ ദുരന്തം നേരിടാന്‍ 500 കോടി പര്യാപ്തമല്ലെന്നുമുള്ള രാഹുല്‍ ഗാന്ധിയുടെ ട്വീറ്റാണ് റിജിജുവിനെ ചൊടിപ്പിച്ചത്. പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ വൈകരുതെന്നും രാഹുല്‍ ആവശ്യപ്പെട്ടിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss