|    Jul 20 Fri, 2018 4:54 am
FLASH NEWS
Home   >  Todays Paper  >  page 7  >  

കേന്ദ്ര സര്‍വീസിലെ ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായം 65 ആക്കി

Published : 28th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ സര്‍വീസിലെ ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായം 65 ആക്കി ഉയര്‍ത്തി. ആയുഷ് മന്ത്രാലയത്തിനും റെയില്‍വേയിലും ഉള്ള ഡോക്ടര്‍മാരുടെയും വിരമിക്കാനുള്ള പ്രായം 65 തന്നെയാണ്. ചില വകുപ്പുകളില്‍ ഡോക്ടര്‍മാരുടെ വിരമിക്കാനുള്ള പ്രായം 60ഉം ചിലയിടത്ത് 62ഉം ആയിരുന്നു. കേന്ദ്ര ഗവണ്‍മെന്റിന്റെ വിവിധ മന്ത്രാലയങ്ങളിലും വകുപ്പുകളിലെ 1445 ഡോക്ടര്‍മാര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും. പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് വിരമിക്കല്‍ പ്രായം 65 ആക്കി ഉയര്‍ത്തിയതെന്നു കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. പുതിയ തീരുമാനം ജനങ്ങള്‍ക്കും രോഗികള്‍ക്കും ഉപകാരപ്രദമായിരിക്കുമെന്നു മന്ത്രി പറഞ്ഞു. ഇതോടെ, രാജ്യത്ത് ഡോക്ടര്‍മാരുടെ എണ്ണത്തിലുള്ള കുറവ് നികത്താനാവുമെന്നും കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഡ പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss