|    Nov 20 Tue, 2018 5:19 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

കേന്ദ്ര സര്‍വകലാശാല പുറത്താക്കിയ ദലിത് വിദ്യാര്‍ഥിക്ക് ഹൈദരാബാദില്‍ പ്രവേശനം

Published : 1st August 2018 | Posted By: kasim kzm

കാസര്‍കോട്: പെരിയയിലെ കേരള കേന്ദ്ര സര്‍വകലാശാലയില്‍ നിന്നു പുറത്താക്കിയ ദലിത് വിദ്യാര്‍ഥിക്ക് ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ പ്രവേശനം ലഭിച്ചു. ഇന്റര്‍നാഷനല്‍ റിലേഷന്‍സ് ആന്റ് പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗത്തി ല്‍ പിഎച്ച്ഡിക്ക് പ്രവേശനം ലഭിച്ച മലപ്പുറം മഞ്ചേരി സ്വദേശി കെ അജിത് എന്ന വിദ്യാര്‍ഥിയെയാണ് സര്‍വകലാശാല പുറത്താക്കിയത്. പ്രവേശനം നല്‍കിയ ശേഷം സര്‍വകലാശാലാ അധികൃതര്‍ വിജ്ഞാപനം റദ്ദാക്കിയതിനെ തുടര്‍ന്നാണ് ഈ ഗവേഷണ വിദ്യാര്‍ഥിക്ക് പഠനം നിര്‍ത്തേണ്ടിവന്നത്.
2017 ഡിസംബര്‍ 6ലെ നോട്ടിഫിക്കേഷന്‍ പ്രകാരമായിരുന്നു അജിത്തിന് പ്രവേശനം ലഭിച്ചത്. കേന്ദ്ര യൂനിവേഴ്‌സിറ്റിയുടെ പൊതു പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം ലഭിക്കുന്നത്. വിജ്ഞാപനമനു—സരിച്ച് എന്‍ട്രന്‍സ് പരീക്ഷയില്‍ പൊതുവിഭാഗത്തിന് 50 ശതമാനം മാര്‍ക്കും എസ്‌സി-എസ്ടി വിഭാഗത്തിന് സയന്‍സിന് 30 ശതമാനവും സാമൂഹിക ശാസ്ത്ര വിഷയങ്ങള്‍ക്ക് 35 ശതമാനവും€മാര്‍ക്കാണ് വേണ്ടിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് 35 ശതമാനം മാര്‍ക്ക് നേടിയ അജിത്തിന് പ്രവേശനം ലഭിച്ചത്.
ഈ വര്‍ഷം ഫെബ്രുവരി ഒന്നിന് പ്രവേശനം നേടിയ അജിത്തിനെ മാര്‍ച്ചിലാണ് പുറത്താക്കിയത്. പുതിയ വിജ്ഞാപനപ്രകാരം എസ്‌സി-എസ്ടി വിഭാഗത്തിനും പ്രവേശന ത്തിന് 50 ശതമാനം മാര്‍ക്ക് വേണമായിരുന്നു. സര്‍വകലാശാലയുടെ നടപടിക്കെതിരേ ഹൈക്കോടതിയെ സമീപിച്ചെങ്കിലും അഞ്ചു മാസമായിട്ടും വിധി വന്നില്ല. കേസ് അനിശ്ചിതമായി നീളുന്നതിനാല്‍ ഹൈദരാബാദ് സര്‍വകലാശാലയില്‍ എ ന്‍ട്രന്‍സ് പരീക്ഷയെഴുതി അജിത്ത് പ്രവേശനം നേടുകയായിരുന്നു.
കാസര്‍കോട് കേന്ദ്ര സര്‍വകലാശാലയില്‍ ഇന്റര്‍നാഷനല്‍ റിലേഷന്‍സ് ആന്റ് പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗത്തി ല്‍ അഞ്ചു സംവരണ സീറ്റുകളുണ്ടെങ്കിലും നാലും ഒഴിഞ്ഞുകിടക്കുകയാണ്. സര്‍വകലാശാലയിലെ 20 ഡിപാര്‍ട്ട്‌മെന്റുകളിലായി 60 സംവരണ സീറ്റുകളുണ്ടെങ്കിലും എട്ടു പേര്‍ മാത്രമാണ് പ്രവേശനം നേടിയിട്ടുള്ളത്. പട്ടികജാതി-വര്‍ഗ വിദ്യാര്‍ഥികളുടെ സീറ്റ് ഒഴിഞ്ഞുകിടക്കുമ്പോഴും നിലവില്‍ പ്രവേശനം നേടിയവരെ പോലും ഒഴിവാക്കുന്ന കേന്ദ്ര സര്‍വകലാശാലാ അധികൃതരുടെ നടപടി ഇതിനകം വിവാദമായിട്ടുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss