|    Aug 21 Tue, 2018 9:12 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

കേന്ദ്ര സര്‍വകലാശാലയുടെ നടപടി ഹൈക്കോടതി റദ്ദു ചെയ്തു

Published : 2nd August 2018 | Posted By: kasim kzm

എ പി വിനോദ്

കാഞ്ഞങ്ങാട്: അധ്യാപകന്റെ ആനുകൂല്യം വെട്ടിക്കുറച്ച കേന്ദ്ര സര്‍വകലാശാലാ നടപടി ഹൈക്കോടതി റദ്ദു ചെയ്തു. കേന്ദ്ര സര്‍വകലാശാലയുടെ അധ്യാപക യൂനിയന്‍ നേതാവും ഇന്റര്‍ നാഷനല്‍ റിലേഷന്‍സ് ആന്റ് പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗത്തിലെ അസി. പ്രഫസറുമായ ഗില്‍ബര്‍ട്ട് സെബാസ്റ്റ്യന്റെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ച നടപടിയാണ് കോടതി തടഞ്ഞത്.
ഹിന്ദി വിഭാഗത്തിലെ അധ്യാപകനായ സി പി വി വിജയകുമാരനെ പിരിച്ചുവിട്ടതിനെതിരേ ഗില്‍ബര്‍ട്ട് വൈസ് ചാന്‍സലര്‍ക്ക് കത്തെഴുതിയതിന്റെ വിരോധത്തിലായിരുന്നു നടപടി. കേന്ദ്ര സര്‍വകലാശാലയിലെ അധ്യാപക സംഘടനയായ സിയുകെടിഎയുടെ സെക്രട്ടറി എന്ന നിലയിലാണു സംഭവത്തില്‍ ഇടപെട്ടത്. ഇത് അംഗീകാരമില്ലാത്ത സംഘടനയാണെന്നാണ് സര്‍വകലാശാലയുടെ അവകാശവാദം. എന്നാല്‍ നിയമപരമായ നടപടിക്രമങ്ങള്‍ പാലിക്കാതെ അധ്യാപകനെ പിരിച്ചുവിട്ടതു തെറ്റാണെന്നു ചൂണ്ടിക്കാട്ടി വൈസ് ചാന്‍സലര്‍ക്ക് കത്ത് നല്‍കുക മാത്രമാണു ഗില്‍ബര്‍ട്ട് ചെയ്തത്.
സര്‍വകലാശാലയിലെ പ്രോ വൈസ് ചാന്‍സലര്‍ ജയപ്രകാശിന്റെ നേതൃത്വത്തില്‍ കാംപസില്‍ നടത്തുന്ന കാവിവല്‍ക്കരണത്തിെന എതിര്‍ക്കുന്നതിന്റെ വൈരാഗ്യത്തിലാണ് അധ്യാപകന്റെ ആനൂകൂല്യങ്ങള്‍ വെട്ടികുറച്ചത്.
കൂടാതെ അദ്ദേഹത്തിന്റെ ഈവര്‍ഷവും അടുത്തവര്‍ഷവും ലഭിക്കാനിരിക്കുന്ന രണ്ട് ഇന്‍ക്രിമെന്റുകള്‍ പൂര്‍ണമായും റദ്ദു ചെയ്തു. സ്ഥിരമായി ഇന്‍ക്രിമെന്റ് റദ്ദാക്കിയാല്‍ ഭാവിയില്‍ ലഭിക്കുന്ന 9000 രൂപയുടെ വര്‍ധന ഇല്ലാതാവും. എന്നാല്‍ പൂര്‍ണമായ വിധി വരുന്നതു വരെ ഇന്‍ക്രിമെന്റ് തടയാന്‍ സര്‍വകലാശാലയ്ക്ക് അധികാരമില്ലെന്നു ഹൈക്കോടതി പറഞ്ഞു. ഇത് സര്‍വകലാശാലയിലെ സംഘപരിവാരം നേതൃത്വത്തിനേറ്റ കനത്ത പ്രഹരമാണ്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss