|    Jul 20 Fri, 2018 2:44 am
FLASH NEWS
Home   >  Todays Paper  >  page 7  >  

കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിക്കണം: സുപ്രിംകോടതി

Published : 20th February 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മീഷനു സമ്പൂര്‍ണ സ്വയംഭരണാധികാരം നല്‍കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് സുപ്രിംകോടതി.
ഇന്നലെ കേസ് പരിഗണിച്ചപ്പോള്‍ വിഷയത്തില്‍ നേരത്തേ കോടതി അറ്റോര്‍ണി ജനറലിന്റെ അഭിപ്രായം തേടിയിരുന്നു. അതനുസരിച്ച് ഇന്നലെ കേസ് പരിഗണിച്ചപ്പോള്‍ തന്നെ എജി കെ കെ വേണുഗോപാല്‍ വിഷയത്തില്‍ തനിക്ക് വ്യത്യസ്ത അഭിപ്രായം ഉണ്ടെന്നും അതുകൊണ്ട് ആദ്യം കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് ആവശ്യപ്പെടണമെന്നും അറിയിക്കുകയായിരുന്നു.
ഇതു തിരഞ്ഞെടുപ്പു നിയമങ്ങള്‍ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട വിഷയമാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു എജിയുടെ പ്രതികരണം. ഇതോടെയാണ് വിഷയത്തില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ചീഫ്ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍കാര്‍, ഡി വൈ ചന്ദ്രചൂഡ് എന്നിവര്‍ അടങ്ങിയ ബെഞ്ച് കോടതിയോട് ആവശ്യപ്പെട്ടത്.
ഇതോടെ നാല് ആഴ്ചയ്ക്കകം കേന്ദ്ര സര്‍ക്കാരിനോട് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും ബെഞ്ച് നിര്‍ദേശിച്ചു. തിരഞ്ഞെടുപ്പു പ്രക്രിയയുടെ ശക്തി വര്‍ധിപ്പിക്കുന്നതിനും തിരഞ്ഞെടുപ്പിന്റെ പരിശുദ്ധി നിലനിര്‍ത്തുന്നതിനും പുതിയ ചട്ടക്കൂട് നിര്‍മിക്കണമെന്നും ആവശ്യപ്പെട്ട് കമ്മീഷനു സമ്പൂര്‍ണ സ്വയംഭരണാധികാരം നല്‍കണമെന്നു കാണിച്ച് ബിജെപി നേതാവ് അശ്വിന്‍ കുമാര്‍ സമര്‍പ്പിച്ച ഹരജിയിലാണ് കോടതി നടപടി. കേസില്‍ ചില രേഖകള്‍ സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പു കമ്മീഷന്‍ നല്‍കിയ അപേക്ഷ ബെഞ്ച് അംഗീകരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss