|    Jun 23 Fri, 2017 3:45 pm
FLASH NEWS

കേന്ദ്ര സര്‍ക്കാര്‍ ഭക്ഷ്യഭദ്രതാ നിയമം ബലംപ്രയോഗിച്ച് നടപ്പാക്കുന്നു: റേഷന്‍ വ്യാപാരികള്‍

Published : 28th October 2016 | Posted By: SMR

പത്തനംതിട്ട: സംസ്ഥാന സര്‍ക്കാരിനെ മുള്‍മുനില്‍ നിര്‍ത്തിയും അരി നല്‍കാതെ കാര്‍ഡ് ഉടമകളെ പട്ടിണിക്കിട്ടും ഭക്ഷ്യഭദ്രതാ നിയമം ബലം പ്രയോഗിച്ച് നടത്തിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശമാണ് നിലവില്‍ തയ്യാറാക്കിയ മുന്‍ഗണനാ പട്ടികയിലെ അപാകതകള്‍ക്ക് കാരണമെന്ന് ഓള്‍ ഇന്ത്യ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ദേശീയ ജനറല്‍ സെക്രട്ടറി ബേബിച്ചന്‍ മുക്കാടനും സംസ്ഥാന ജനറല്‍ സെക്രട്ടറി എ ആര്‍ ബാലനും വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. പുതിയ റേഷന്‍ കാര്‍ഡിനുള്ള അപേക്ഷാ ഫോറത്തില്‍ യഥാര്‍ത്ഥ വിവരങ്ങള്‍ നല്‍കിയവര്‍ക്ക് ആനുകൂല്യം നിഷേധിക്കുകയും വ്യാജ സത്യവാംഗ്മൂലം നല്‍കിയവരെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. താലൂക്ക് തലത്തില്‍ റവന്യൂ പഞ്ചായത്ത് സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി രൂപീകരിച്ച റാങ്കിങ്  സമിതി കൂടുകയോ പരിശോധന നടത്തുകോ ചെയ്തില്ല. ഈ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച മുന്‍ഗണനാപട്ടിക റദ്ദാക്കി ആധാര്‍ കാര്‍ഡ് മാനദണ്ഡമാക്കി പുതിയ ലിസ്റ്റ് തയ്യാറാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക