|    Jan 21 Sat, 2017 2:13 pm
FLASH NEWS

കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: ഹുര്‍രിയത്ത്

Published : 8th September 2016 | Posted By: SMR

ശ്രീനഗര്‍: കശ്മീരിലെ സംഘടനകളെ കുറ്റപ്പെടുത്തുന്ന കേന്ദ്രസര്‍ക്കാരിന്റെ തന്ത്രങ്ങള്‍ ഇന്ത്യന്‍ ജനതയെ തെറ്റിദ്ധരിപ്പിക്കുന്നതും വിഡ്ഢികളാക്കുന്നതുമാണെന്ന് ഹുര്‍രിയത്ത് കോണ്‍ഫറന്‍സ്. പ്രധാന പ്രശ്‌നത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള കേന്ദ്രത്തിന്റെ അടവാണിതെന്നും മിര്‍വായിസ് ഉമര്‍ ഫാറൂഖിന്റെ നേതൃത്വത്തിലുള്ള ഹുര്‍രിയത്ത് കോണ്‍ഫറന്‍സ് വക്താവ് പറഞ്ഞു. കശ്മീരിലെ സംഘടനാ നേതാക്കള്‍ക്കെതിരേ അസംബന്ധവും വ്യാജവുമായ ആരോപണങ്ങളാണ് കേന്ദ്രം മാധ്യമങ്ങളിലൂടെ പുറത്തുവിടുന്നത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ തനിനിറം മനസ്സിലാക്കുകയും അതിന്റെ കെടുതികള്‍ അനുഭവിക്കുകയും ചെയ്യുന്ന കശ്മീരിലെ ജനതയ്ക്ക് അതില്‍ അദ്ഭുതമില്ല. അദ്ദേഹം പറഞ്ഞു. കശ്മീരിലെ സംഘടനകള്‍ക്ക് സര്‍ക്കാര്‍ നല്‍കിയ ആനുകൂല്യങ്ങള്‍ ഏതൊക്കെയാണെന്ന് കേന്ദ്രം വെളിപ്പെടുത്തണം.നേതാക്കള്‍ക്കെതിരായ ഭീഷണികള്‍ വിലയിരുത്തിയ ശേഷമാണ് സര്‍ക്കാര്‍ പോലിസ് സംരക്ഷണം നല്‍കുന്നത്. സര്‍ക്കാരിന്റെ പ്രതികാര മനോഭാവം പ്രശ്‌നപരിഹാരത്തിന് സഹായിക്കുകയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക