|    Mar 26 Sun, 2017 4:51 pm
FLASH NEWS

കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പള പരിഷ്‌കരണത്തിന് അംഗീകാരം

Published : 29th June 2016 | Posted By: sdq

pay commision

കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പള പരിഷ്‌കരണത്തിന് ശമ്പള കമ്മീഷന് നല്‍കിയ ശുപാര്‍ശയ്ക്ക് കേന്ദ്ര അംഗീകാരം. അടിസ്ഥാന ശമ്പളത്തില്‍ 16 ശതമാനം വരെ വര്‍ധനയുണ്ടാവും. ജനുവരി ഒന്നുമുതല്‍ ഇതിന് മുന്‍കാല പ്രാബല്യമുണ്ടാകും. ആകെ 23.55 ശതമാനം വര്‍ധനയാണ് ശമ്പളം, പെന്‍ഷന്‍, അലവന്‍സുകള്‍ എന്നിവയില്‍ ഏഴാം ശമ്പള കമീഷന്‍ കമീഷന്‍ ശുപാര്‍ശ ചെയ്തത്. ഇത് നിലവില്‍വരുന്നതോടെ സര്‍ക്കാറിന് 1.02 ലക്ഷം കോടിയുടെ അധികബാധ്യതയുണ്ടാകും.

കുറഞ്ഞ അടിസ്ഥാന ശമ്പളം 18,000 രൂപയും പരമാവധി 2.5 ലക്ഷവുമാണ്. നേരത്തെ അടിസ്ഥാന ശമ്പളം 7000ഉം പരമാവധി 90,000വുമായിരുന്നു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക