|    Feb 20 Tue, 2018 1:32 pm
FLASH NEWS

കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ എസ്ഡിപിഐ നാളെ എംസി റോഡ് ഉപരോധിക്കുന്നു

Published : 30th January 2017 | Posted By: fsq

 

പത്തനംതിട്ട: ബിജെപി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ എസ്ഡിപിഐ ദേശീയ കമ്മിറ്റി പ്രഖ്യാപിച്ച കരിദിനാചരണത്തിന്റെ ഭാഗമായി നാളെ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പന്തളത്ത് എംസി റോഡ് ഉപരോധിക്കുമെന്ന് ജില്ലാ ജനറല്‍ സെക്രട്ടറി എസ് സജീവ് പഴകുളം വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. രാവിലെ 10.30 മുതല്‍ 11 വരെയാണ് റോഡ് ഉപരോധിക്കുന്നത്്. രാഷ്ട്രീയ ഫാഷിസവും സാംസ്‌കാരിക ഫാഷിസവും അതിശക്തമായി പ്രയോഗിച്ച് കൊണ്ടാണ് ബിജെപി ഭരണം മുന്നേറുന്നത്. ആര്‍എസ്എസ്സിന്റെതല്ലാത്ത സാംസ്‌കാരിക സ്വത്വങ്ങളെ ഇല്ലായ്മ ചെയ്യാനും വ്യക്തി സ്വാതന്ത്ര്യത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കാനുമാണ് മോദി ഭരണകൂടത്തിന്റെ ശ്രമം. പൊടുന്നനെയുള്ള നോട്ട് നിരോധനത്തിലൂടെ ജനങ്ങളുടെ മേല്‍ സാമ്പത്തിക അടിയന്തരാവസ്ഥയുടെ പരീക്ഷണമാണ് നടത്തിയിരിക്കുന്നത്. ധീരമായ നടപടിയെന്ന് കൊട്ടിഘോഷിക്കുന്ന നോട്ട് നിരോധനത്തിന്റെ അനന്തര ഫലങ്ങളെക്കുറിച്ച് ഇപ്പോള്‍ ബിജെപി നേതാക്കള്‍ക്ക് മിണ്ടാട്ടമില്ല. എത്ര കോടിയുടെ കള്ളപ്പണം ഇല്ലാതായെന്ന് ആര്‍ബിഐ പോലും വ്യക്തമാക്കുന്നില്ല. ഈ നടപടി റിസര്‍വ് ബാങ്കിന്റെ          വിശ്വാസ്യതയെ തകര്‍ത്തെന്ന് ബാങ്ക് ഉദ്യോഗസ്ഥ സംഘടന തന്നെ അഭിപ്രായപ്പെടുകയുണ്ടായി. വിമര്‍ശിക്കുന്നവരെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനും കരിനിയമങ്ങള്‍ പ്രയോഗിച്ച് പ്രതിഷേധങ്ങളെ ഇല്ലായ്മ ചെയ്യാനും തുനിയുന്ന  ഏകാധിപത്യ ഭരണകൂടങ്ങള്‍ക്കെതിരേ ജനരോഷം ഉയരേണ്ടതുണ്ട്. ജനാധിപത്യത്തിന്റെ അടിത്തറ തകര്‍ത്ത് കൊണ്ടിരിക്കുന്ന കേന്ദ്ര ഭരണത്തിനെതിരേ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ആരംഭിക്കുന്ന ദിവസം എസ്ഡിപിഐ ദേശവ്യാപകമായി നടത്തുന്ന പ്രതിഷേധ പരിപാടി വിജയിപ്പിക്കണമെന്നും അഭ്യര്‍ഥിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss