|    Oct 22 Mon, 2018 6:53 am
FLASH NEWS

കേന്ദ്ര സര്‍ക്കാരിന്റെ നോട്ടു നിരോധനം രാജ്യത്തെ തൊഴിലാളി ജീവിതംതകര്‍ത്തു: എച്ച്എംഎസ്

Published : 28th January 2017 | Posted By: fsq

 

കൊച്ചി: കേന്ദ്ര സര്‍ക്കാരിന്റെ നോട്ടു നിരോധനം മൂലം രാജ്യത്തെ തൊഴിലാളികളുടെ നിത്യജീവിതം തകര്‍ന്നു. പണക്കാരെ കൂടുതല്‍ പണക്കാരാക്കുകയും പാവപ്പെട്ടവരെ കൂടുതല്‍ പാപ്പരാക്കുകയുമാണ് നോട്ട് നിരോധനത്തിലൂടെ കാണാന്‍ കഴിയുന്നത്. രാജ്യത്തെ മറ്റൊരു അപ്രഖ്യാപിത അടിയന്തരാവസ്ഥയിലേക്ക് തള്ളിവിട്ടതായും എച്ച്എംഎസ് ട്രേഡ് യൂണിയന്‍ മുന്‍ ദേശീയ പ്രസിഡന്റ്് അഡ്വ.തമ്പാന്‍ തോമസ് പറഞ്ഞു. എച്ച്എംഎസ് ട്രേഡ് യൂനിയന്‍ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച നോട്ട് നിരോധനത്തിനെതിരേ തൊഴിലാളി പ്രതിഷേധ സംഗമത്തില്‍ കൊച്ചിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തമ്പാന്‍ തോമസ്. ഹൈക്കോടതിക്കു മുന്നില്‍ നടന്ന സംഗമത്തില്‍ ദേശീയ ഉപാധ്യക്ഷന്‍ പി എംമുഹമ്മദ് ഹനീഫ് മുഖ്യ പ്രസംഗം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി എം കെ കണ്ണന്‍ അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് മാരായ സി പി ജോണ്‍, മാത്യുവിളങ്ങാടന്‍, മനോജ് ഗോപി ,സംസ്ഥാന സെക്രട്ടറിമാരായ, റസിയ, പി എച്ച് ഷഹാബുദ്ദീന്‍, ടോമി മാത്യു, കെ പി കൃഷ്ണന്‍കുട്ടി ,സംസ്ഥാന കമ്മറ്റി അംഗങ്ങളായ ജോസഫ് ജുഡ് പി എം അബ്ദുള്‍ ഖാദര്‍ പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss