|    Jan 17 Tue, 2017 6:26 am
FLASH NEWS

കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചെന്ന് ആരോപണം;പോണ്ടിച്ചേരിയില്‍ മാഗസിന്‍ നിരോധിച്ചു

Published : 4th August 2016 | Posted By: mi.ptk

pondicheri

പോണ്ടിച്ചേരി: കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചെന്നാരോപിച്ച് പോണ്ടിച്ചേരി സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥി മാഗസിന്‍ നിരോധിച്ചു. ക്യാമ്പസുകളില്‍ ആത്മഹത്യ ചെയ്ത രോഹിത് വെമുല ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികളുടെ ചിത്രങ്ങള്‍, കവര്‍ ചിത്രമായി ടിയര്‍ ഗ്യാസ് ഷെല്ലുകളില്‍ പൂക്കള്‍ വിരിയിച്ച പലസ്തീനിലെ ബബീഹ എന്ന പെണ്‍കുട്ടി, കാവിവല്‍ക്കരിക്കപ്പെട്ട ക്യാമ്പസുകള്‍ എന്ന പേരിലുള്ള ലേഖനം തുടങ്ങിയവ മാഗസിനില്‍ നിന്ന് ഒഴിവാക്കിയാല്‍ അനുമതി നല്‍കാമെന്നാണ് സര്‍വകലാശാല അധികൃതരുടെ നിലപാട്.
വൈഡര്‍സ്റ്റാന്റ് എന്ന പേരിലുള്ള മാഗസിനിന് അനുമതി നിഷേധിച്ചതില്‍ ക്യാമ്പസില്‍ പ്രതിഷേധം ഉയരുന്നുണ്ട്.

widerstand

കേന്ദ്രസര്‍ക്കാരിനും രാജ്യത്തിനും വിരുദ്ധമായി എന്തൊക്കെ പരാമര്‍ശങ്ങളാണ് മാഗസിനില്‍ ഉള്ളതെന്ന് അറിയിക്കണമെന്നാവശ്യപ്പെട്ട് വൈസ് ചാന്‍സലര്‍ അനീസാ ബഷീര്‍ഖാനോട് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം വിശദീകരണം തേടിയിരുന്നു. എന്നാല്‍ രാജ്യത്തിനും ഭരണഘടനയ്ക്കുമെതിരായി ഒന്നുംതന്നെ മാഗസിനില്‍ ഇല്ലെന്നും ഇത്രയും നാള്‍ സമൂഹത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ള അഭിപ്രായങ്ങള്‍ മാത്രമേ മാഗസിനില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളൂവെന്നും മാഗസിന്‍ കമ്മിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
അതേസമയം മാഗസിന് അനുമതി നിഷേധിച്ച സര്‍വകലാശാല നടപടിയ്‌ക്കെതിരെ സ്റ്റുഡന്റ് കൗണ്‍സില്‍ നടത്തിയ പ്രതിഷേധ റാലിയിലേയ്ക്ക് ഒരു വിഭാഗം ബൈക്ക് ഓടിച്ച്കയറ്റി ഏതാനും വിദ്യാര്‍്ത്ഥികള്‍ക്ക് പരിക്കേറ്റു. എബിവിപിയാണ് ആക്രമണത്തിന് പിന്നിലെന്ന് സ്റ്റുഡന്റ് കൗണ്‍സില്‍ ആരോപിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 110 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക