|    Mar 23 Thu, 2017 1:55 pm
FLASH NEWS

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ അലംഭാവം കാണിക്കുന്നു: പി സി ജോര്‍ജ്

Published : 26th September 2016 | Posted By: SMR

കൊച്ചി: കേരളത്തിനും കേന്ദ്രത്തിനും കോടിക്കണക്കിന് രൂപയുടെ വരുമാനം നേടിത്തരുന്ന വിദേശ ഇന്ത്യാക്കാരുടെ ജീവനും സ്വത്തിനുമെല്ലാം സംരക്ഷണം നല്‍കുന്നതില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ അലംഭാവം കാണിക്കുകയാണെന്ന് പി സി ജോര്‍ജ് എംഎല്‍എ.
ഗ്ലോബല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് പ്രവാസി മലയാളീസ് (ജിസിപിഎം) കൊച്ചിയില്‍ സംഘടിപ്പിച്ച വേള്‍ഡ് മലയാളി എകതാ ദിവസ് സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ വര്‍ഷങ്ങള്‍ പണിയെടുത്ത് സ്വന്തം നാടുകളിലെത്തിപ്പെടാന്‍ കഴിയാത്ത നിരവധിയാളുകളാണ് ലേബര്‍ ക്യാംപുകളില്‍ കഴിയുന്നത്. പതിനേഴര വര്‍ഷം ജോലിയെടുത്ത ശേഷം ഒരു പ്രവാസി നാട്ടിലെത്തിപ്പെടാന്‍ അഞ്ചരമാസത്തെ ശമ്പളം ലഭിക്കുന്നതിനായി നെട്ടോട്ടമോടുന്ന കാഴ്ചയാണ് ലേബര്‍ ക്യാംപ് സന്ദര്‍ശിക്കുന്നതിനിടയില്‍ കണ്ടത്. ഈ പണം ലഭിച്ചാലേ നാട്ടിലെത്താന്‍ വിമാനക്കൂലി നല്‍കാന്‍ സാധിക്കൂവെന്നാണ്  അദ്ദേഹം പറഞ്ഞത്.
എന്നാല്‍, നമ്മുടെ കേരള, കേന്ദ്ര സര്‍ക്കാരുകള്‍ അവര്‍ക്കുവേണ്ടി ഇടപെട്ട് വിമാനടിക്കറ്റ് എങ്കിലും കുറച്ച് കൊടുക്കാന്‍ ശ്രമിക്കുന്നില്ല. കേരളത്തിന്റെ കീഴില്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കാനുള്ള ചര്‍ച്ചകള്‍  ഇന്നും ഫ്രീസറിലാണ.്  നിയമസഭയില്‍ ഈ വിഷയം  ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.  അഡ്വ. ഡോ. പി എ അബ്ദുല്‍ മജീദ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍  ജുമാ റമദാന്‍ മാരിര്‍ അല്‍ ഉമൈരി, ഒ വൈ അഹമ്മദ് ഖാന്‍, ജെ ജെ ജലാല്‍, ഷറഫ് പയ്യേരി, ഹംസക്കോയ, പ്രേംസണ്‍ വാഴൂര്‍ എന്നിവരെ ആദരിച്ചു.

(Visited 24 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക