|    Apr 26 Wed, 2017 1:42 am
FLASH NEWS

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളെ ദ്രോഹിക്കാന്‍ മല്‍സരിക്കുന്നു: ഉമ്മന്‍ചാണ്ടി

Published : 22nd November 2016 | Posted By: SMR

പത്തനംതിട്ട: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളെ എങ്ങനെ ദ്രോഹിക്കാമെന്ന കാര്യത്തില്‍ മല്‍സരിക്കുകയാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ യുഡിഎഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന ആയിരം പൊതുസമ്മേളനങ്ങളുടെ ഭാഗമായി പത്തനംതിട്ടയില്‍ നടന്ന യോഗം          ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റേഷനരിയുടെ വിതരണത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഗുരുതരമായ വീഴ്ച്ച വരുത്തിയപ്പോള്‍ അതിനെ കവച്ചുവയ്ക്കുകയാണ് കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് പിന്‍വലിക്കല്‍. യാതൊരു മുന്നൊരുക്കവം നടത്താതെയാണ് ഈ നടപടി സ്വീകരിച്ചത്. തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നെങ്കില്‍ നോട്ട് തയ്യാറാക്കി വയ്ക്കണമായിരുന്നു. നോട്ടിന്റെ ലഭ്യതയില്‍ കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണം. കേരളത്തിന്റെ സമ്പദ്ഘടനയില്‍ നിര്‍ണായകമായ പങ്കുവഹിക്കുന്നത് സഹകരണമേഖലയാണ്. ഇത്തരം സംഘങ്ങളെ തകര്‍ക്കുന്ന നടപടിക്കെതിരേ ശക്തമായ സമരപരിപാടി സംഘടിപ്പിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ പന്തളം സുധാകരന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കണ്‍വീനര്‍ ബാബു ജോര്‍ജ്, ഡിസിസി പ്രസിഡന്റ് പി മോഹന്‍രാജ്, നേതാക്കളായ വര്‍ഗീസ് ജോര്‍ജ്, കെ ശിവദാസന്‍ നായര്‍, കെ ഇ അബ്ദുര്‍റഹ്മാന്‍, ജോര്‍ജ് വര്‍ഗീസ്, ജോസഫ് കുര്യാക്കോസ്, സനോജ് മേമന, കെപിസിസി സെക്രട്ടറി പഴകുളം മധു, ഏകോപന സമിതി അംഗം സലിം പി ചാക്കോ, തോമസ് ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്് അന്നപൂര്‍ണാദേവി, ടി എം ഹമീദ്, ഹരിദാസ് ഇടത്തിട്ട, എ സുരേഷ്‌കുമാര്‍, കെ ജയവര്‍മ, എ സുരേഷ് കുമാര്‍, കെ ജയവര്‍മ്മ,സാമുവല്‍ കിഴക്കുപുറം, വെട്ടൂര്‍ ജ്യോതിപ്രസാദ്, ജോണ്‍സണ്‍ വിളവിനാല്‍, ജോ എണ്ണക്കാട് സംസാരിച്ചു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day