|    Aug 17 Fri, 2018 11:11 pm
FLASH NEWS

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരേ ഗൃഹസന്ദര്‍ശന പരിപാടി

Published : 19th April 2018 | Posted By: kasim kzm

പാലക്കാട്: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ ഗൃഹസന്ദര്‍ശന പരിപാടി തുടരാന്‍ ജില്ലാ കോണ്‍ഗ്രസ് നേതൃയോഗം തീരുമാനിച്ചു. ഗൃഹസന്ദര്‍ശന പരിപാടിക്ക് ജനങ്ങളില്‍ നിന്നും ലഭ്യമായ വമ്പിച്ച സ്വീകാര്യതയാണ് പരിപാടി ഒരാഴ്ചകൂടി തുടരാന്‍ തീരുമാനിച്ചതെന്ന് ഡിസിസി പ്രസിഡന്റ് വി കെ ശ്രീകണ്ഠന്‍ പറഞ്ഞു.
കെപിസിസി പ്രസിഡന്റ് എം എം ഹസ്സന്റെ നേതൃത്വത്തില്‍ നടന്ന ജനമോചന യാത്രയുടെ അവലോകനത്തിനായാണ് യോഗം ചേര്‍ന്നത്. കെപിസിസി ഫണ്ടിലേക്ക് ജനങ്ങള്‍ നല്‍കിയ സംഭാവന റെക്കോഡിലേക്ക് നീങ്ങുകയാണെന്നിരിക്കെ മണ്ഡലം കമ്മിറ്റികളുടെ വിഹിതം നല്‍കാനുളള തിയ്യതിയും ഒരാഴ്ചത്തേക്ക് നീട്ടി. വി കെ ശ്രീകണ്ഠന്‍ അധ്യക്ഷത വഹിച്ചു.
നേതാക്കളായ വി എസ് വിജയരാഘവന്‍, കെ എ ചന്ദ്രന്‍, സി വി ബാലചന്ദ്രന്‍, സി ചന്ദ്രന്‍, വി സി കബീര്‍, സി പി മുഹമ്മദ്, എ രാമസ്വാമി, കെഎസ്ബിഎ തങ്ങള്‍, പി വി രാജേഷ്, സി എച്ച് ഷൗകത്തലി, എം ആര്‍ രാമദാസ്, വിജയന്‍പൂക്കാടന്‍ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss