|    Nov 18 Sun, 2018 1:12 am
FLASH NEWS

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരേ യുഡിഎഫ് രാപകല്‍ സമരം

Published : 4th March 2018 | Posted By: kasim kzm

പാലക്കാട്: കേന്ദ്ര-സംസ്ഥാന സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെയും ശുഹൈബിന്റെ കൊലപാതക കേസ് സിബിഐയ്ക്ക്് വിടുക, അരുംകൊലകള്‍ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചും യുഡിഎഫ് ജില്ലയിലെ മണ്ഡലം കേന്ദ്രങ്ങളില്‍ സംഘടിപ്പിച്ച രാപകല്‍ സമരത്തിന് തുടക്കമായി. സമരം ഇന്നു രാവിലെ സമാപിക്കും.
പാലക്കാട് അഞ്ചുവിളക്കിന് സമീപം സംഘടിപ്പിച്ച സമരം മഹാരാഷ്ട്ര മുന്‍ ഗവര്‍ണര്‍ കെ ശങ്കരനാരായണന്‍ ഉദ്ഘാടനം ചെയ്തു. എല്ലാ വികസനവും കിഫ്ബിയിലൂടെ നടക്കുമെന്ന് സ്വപ്‌നം കാണുന്ന മന്ത്രി തോമസ് ഐസക്ക് മൂഢസ്വര്‍ഗത്തിലാണെന്നും കെ ശങ്കരനാരായണന്‍ പറഞ്ഞു. നിയോജക മണ്ഡലം ചെയര്‍മാന്‍ പി ബാലഗോപാല്‍ അധ്യക്ഷനായിരുന്നു. ഷാഫി പറമ്പില്‍ എംഎല്‍എ, വി എസ് വിജയരാഘവന്‍, സി വി ബാലചന്ദ്രന്‍, എ രാമസ്വാമി, എം എം ഹമീദ്, എം ആര്‍ രാമദാസ്, പി പ്രേംനവാസ്, എസ് എം നാസര്‍, സി എ സാജിദ്, കെ എ തുളസി, ടി എ അബ്ദുള്‍ അസീസ്, ടി എം ചന്ദ്രന്‍, കെ അരവിന്ദാക്ഷന്‍, ബി രാജേന്ദ്രന്‍ നായര്‍, വിജയന്‍ പൂക്കാടന്‍, എ ബാലന്‍,  പി വി രാജേഷ്, വി കെ നിശ്ചലാനന്ദന്‍, മനോജ് സംസാരിച്ചു.
മണ്ണാര്‍ക്കാട്ട് പൂരം നടക്കുന്നതിനാല്‍ മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റി പരിപാടി അടുത്ത ആഴ്ചയിലേക്ക് മാറ്റിവെച്ചു.
പട്ടാമ്പി: യുഡിഎഫ് പട്ടാമ്പി നിയോജക മണ്ഡലം കമ്മിറ്റി കൊപ്പത്ത് നടത്തിയ രാപകല്‍ സമരം ഡിസിസി പ്രസിഡന്റ് വി കെ ശ്രീകണ്ഠന്‍ ഉദ്ഘാടനം ചെയ്തു. മല്‍സ്യതൊഴിലാളികളെ ഭയന്ന് കടകംപള്ളിയുടെ കാറില്‍ കയറിയ പിണറായി വിജയന്‍ അട്ടപ്പാടിയിലെ ആദിവാസികളെ ഭയന്ന് തണ്ടര്‍ബോള്‍ട്ടിന്റെ സഹായം തേടിയിരിക്കുകയാണെന്ന് ശ്രീകണ്ഠന്‍ ആരോപിച്ചു. മാത്രമല്ല ആദിവാസി പ്രതിഷേധം ഭയന്ന് അഗളിയിലെ അഹാഡ്‌സില്‍ നിന്ന് മുക്കാലിയിലേക്ക് ഉദ്യോഗസ്ഥതല യോഗം മാറ്റി. ചെയര്‍മാന്‍ വി എം മുഹമ്മദലി അധ്യക്ഷത വഹിച്ചു. കെസ്ബിഎ തങ്ങള്‍, പി ടി മുഹമ്മദ് മാസ്റ്റര്‍, എം എ സമദ്, ഉണ്ണികൃഷ്ണന്‍മാസ്റ്റര്‍, സംഗീത, രാമദാസ് മാസ്റ്റര്‍, കെ പി എ റസാഖ്, സി എ റാസി, വി വേലായുധന്‍, സുന്ദരന്‍, വി ഹുസ്സൈന്‍കുട്ടി മാസ്റ്റര്‍, ഇ ടി ഉമര്‍, കെ സി മണികണ്ഠന്‍, ഇന്ദിര ടീച്ചര്‍, കെ കെ എ അസീസ്, കമ്മുക്കുട്ടി എടത്തോള്‍ സംസാരിച്ചു.
ചെര്‍പ്പുളശ്ശേരി: ഷൊര്‍ണൂര്‍ നിയോജക മണ്ഡല സമരം ചെര്‍പ്പുളശ്ശേരിയില്‍ മുന്‍ എംഎല്‍എ സി പി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ ഹരിശങ്കര്‍ അധ്യക്ഷത വഹിച്ചു. മരയ്ക്കാര്‍ മാരായമംഗലം, ഒ വിജയകുമാര്‍, വി കെ പി വിജയനുണ്ണി, ടി കെ ഹമീദ്, വി കെ ശ്രീകൃഷ്ണന്‍, പി പി വിനോദ് കുമാര്‍, ശ്രീലജ വാഴക്കുന്നത്ത്, പി വീരാന്‍ ഹാജി, സി കെ കുഞ്ഞാലന്‍, മേലാടയില്‍ വാപ്പുട്ടി, എം ടി എ നാസര്‍, ഉനൈസ് സംസാരിച്ചു. സമാപന സമ്മേളനം ഇന്നു വൈകീട്ട് നാലിന് കെ ബി തങ്ങള്‍ ഉദ്ഘാടനം ചെയ്യും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss