|    Aug 17 Thu, 2017 1:29 pm
FLASH NEWS

കേന്ദ്ര-സംസ്ഥാന സര്‍ക്കാറുടെ നയങ്ങള്‍ക്കെതിരേ യുഡിഎഫ് കലക്്ടറേറ്റ് ധര്‍ണ 26ന്

Published : 19th November 2016 | Posted By: SMR

കാസര്‍കോട്: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നടപടിയികള്‍ക്കെതിരെ 26ന് കലക്്ടറേറ്റ് ധര്‍ണ നടത്താന്‍ യുഡിഎഫ് ജില്ലാ ലെയ്‌സണ്‍ കമ്മിറ്റി തീരുമാനിച്ചു. 1000, 500 നോട്ടുകള്‍ അസാധുവാക്കുക വഴി കേന്ദ്ര സര്‍ക്കാര്‍ സാധാരണക്കാരന്റെ ജീവിതം ദു:സ്സഹമാക്കിയിരിക്കുകയാണ്. വേണ്ടത്ര തയ്യാറെടുപ്പ് കൂടാതെ തിരക്കിട്ട് പ്രഖ്യാപിച്ച നടപടി മൂലം ജനങ്ങള്‍ ദുരിതത്തിലാണ്. കേരളത്തിലെ സഹകരണ സംഘങ്ങളെ ഞെക്കിക്കൊല്ലുന്ന പ്രവണതയില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്തിരിയണമെന്നും യോഗം ആവശ്യപ്പെട്ടു. എന്‍ഡോസള്‍ഫാന്‍ മേഖലയില്‍ ആത്മഹത്യകള്‍ പെരുകുന്നതില്‍ യോഗം ആശങ്ക രേഖപ്പെടുത്തി. അടിയന്തിരമായി എന്‍ഡോസള്‍ഫാന്‍ സെല്‍ യോഗം വിളിച്ചു ചേര്‍ത്ത് ഇരകള്‍ക്ക് ആശ്വാസ നടപടികള്‍ പ്രഖ്യാപിക്കണമെന്നും യോഗംആവശ്യപ്പെട്ടു. ചെയര്‍മാന്‍ ചെര്‍ക്കളം അബ്ദുല്ല അധ്യക്ഷത വഹിച്ചു. പി ഗംഗാധരന്‍ നായര്‍, സി ടി അഹമ്മദലി, എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ, പി ബി അബ്ദുര്‍ റസാഖ് എംഎല്‍എ, അഡ്വ. സി കെ ശ്രീധരന്‍, കെ നീലകണ്ഠന്‍, പി സി രാജേന്ദ്രന്‍, വി കമ്മാരന്‍, അഡ്വ. എ ഗോവിന്ദന്‍ നായര്‍, പി കോരന്‍ മാസ്റ്റര്‍, ഹരീഷ് നമ്പ്യാര്‍, സിദ്ദീഖലി മൊഗ്രാല്‍, ഹക്കീം കുന്നില്‍, മഞ്ചുനാഥ ആള്‍വ, എല്‍ എ മഹമൂദ് ഹാജി, കരുണ്‍ താപ്പ, കല്ലട്ര അബ്ദുല്‍ ഖാദര്‍, വി കെ പി ഹമീദലി സംബന്ധിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക