|    Jul 16 Mon, 2018 6:53 am
Home   >  Todays Paper  >  Page 5  >  

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളുടെ പോക്കറ്റടിക്കുന്നു : കോണ്‍ഗ്രസ്

Published : 27th September 2017 | Posted By: fsq

 

തിരുവനന്തപുരം: പെട്രോളിയം ഉല്‍പന്നങ്ങളുടെ വില കുത്തനെ കൂട്ടി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളുടെ പോക്കറ്റടിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലവര്‍ധനവിനെതിരേ കോണ്‍ഗ്രസ് നേതൃത്വത്തില്‍ കന്റോണ്‍മെന്റ് റോഡില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ ജനതയെ വഞ്ചിച്ച് പകല്‍ക്കൊള്ള നടത്തുകയാണ് ഇരുകൂട്ടരും. അമിത വിലവര്‍ധനവിനെ തുടര്‍ന്ന് ജനം ബുദ്ധിമുട്ടുകയാണ്. ക്രൂഡോയിലിന്റെ വില കുറഞ്ഞിട്ടും പെട്രോളിയം ഉല്‍പന്നങ്ങളുടെ വില അല്‍പംപോലും കുറയ്ക്കാന്‍ സര്‍ക്കാരുകള്‍ തയ്യാറാവുന്നില്ല. സ്വകാര്യ കുത്തക എണ്ണക്കമ്പനികള്‍ക്ക് വന്‍ ലാഭമുണ്ടാക്കാനാണു സര്‍ക്കാര്‍ എണ്ണവില കൂട്ടുന്നത്. കേന്ദ്രസര്‍ക്കാരിന്റെ ധനകാര്യ മാനേജ്‌മെന്റ് വന്‍ പരാജയമാണ്.നോട്ട് പിന്‍വലിച്ചതും ജിഎസ്ടി നടപ്പാക്കിയതും രാജ്യത്തെ തകര്‍ച്ചയിലേക്കു നയിച്ചു. പ്രധാനമന്ത്രിയും ധനമന്ത്രിയും രാജ്യത്ത് സാമ്പത്തികമാന്ദ്യമുണ്ടെന്ന് സമ്മതിച്ചതായും ചെന്നിത്തല ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയിലിന്റെ വില കുറഞ്ഞിട്ടും അതിന്റെ ആനുകൂല്യം ജനങ്ങള്‍ക്കു നല്‍കാതെ പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി പിണറായി വിജയനും നടത്തുന്നത് നിയമപരമായ കവര്‍ച്ചയാണെന്ന് കെപിസിസി പ്രസിഡന്റ് എം എം ഹസന്‍ പറഞ്ഞു. മോദിയുടെ മൂന്നുവര്‍ഷത്തെ ഭരണംകൊണ്ട് ഒരു ഗുണവും രാജ്യത്തെ ജനങ്ങള്‍ക്ക് ഉണ്ടായിട്ടില്ലെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കെപിസിസി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി അധ്യക്ഷത വഹിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss