|    Aug 21 Mon, 2017 9:32 pm
FLASH NEWS

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ജനവിരുദ്ധ ഭരണകൂടങ്ങളായി മാറി: ഉമ്മന്‍ചാണ്ടി

Published : 7th August 2017 | Posted By: fsq

 

ചങ്ങനാശ്ശേരി: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ജനവിരുദ്ധ ചരിത്രത്തിലെ ഏറ്റവും വലിയ ഭരണകൂടങ്ങളായി മാറിയിരിക്കുകയാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.121ാം ബൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ ഇന്ദിരാഗാന്ധി ജന്മശതാബ്ദി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിലക്കയറ്റം മൂലം ജനം പൊറുതി മുട്ടുമ്പോഴും പനിമുലം 500ഓളം ആളുകള്‍ മരിച്ചിട്ടും ഒരു നടപടിയും സ്വീകരിക്കാത്ത സര്‍ക്കാറിനെതിരേ ബഹുജന മുന്നേറ്റത്തിന് കോണ്‍ഗ്രസ് പാര്‍ട്ടി നേതൃത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആദരിക്കുകയും പരീക്ഷയ്ക്ക് ഉന്നത വിജയം നേടിയ വിദ്യര്‍ഥികള്‍ക്കു പുരസ്‌കാരം നല്‍കുകയും ചെയ്തു. എ എ ഫ്രാന്‍സിസ് അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ ചെയര്‍മാന്‍ മാത്യു സെബാസ്റ്റ്യന്‍ മണമേല്‍, ജോണി സെബാസ്റ്റ്യന്‍,പി എസ് രഘുറാം,അജിസ്‌ബെന്‍ മാത്യു,ശോഭാസലിമോന്‍,പി എന്‍ നൗഷാദ്,എം ഡി ദേവരാജന്‍,ആന്റണി കുന്നുംപുറം, വി എന്‍ നാരായണപിള്ള, എം എച്ച് ഹനീഫ, തോമസ് അക്കര, പി എച്ച് ഷാജഹാന്‍ സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക