|    Nov 19 Sun, 2017 3:39 pm
FLASH NEWS

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പാക്കുന്നത് പാര്‍ട്ടി നയം : ഉമ്മന്‍ചാണ്ടി

Published : 3rd August 2017 | Posted By: fsq

 

മുക്കം: കേന്ദ്രത്തില്‍ നരേന്ദ്ര മോദിയും കേരളത്തില്‍ പിണറായി വിജയനും ഭരിക്കുന്നത് ജനങ്ങള്‍ക്ക് വേണ്ടിയല്ലന്നും അവരുടെ പാര്‍ട്ടിയുടേയും വ്യക്തിപരവുമായ നയങ്ങള്‍ നടപ്പാക്കാനാണന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സംസ്ഥാനത്ത് പനി മരണം സംഭവിക്കുമ്പോള്‍ സര്‍ക്കാര്‍ നിസംഗത പാലിക്കുകയാണ്. പനിക്കെതിരെ പത്രപ്പരസ്യം നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഇതുകൊണ്ട് പനി മാറുമോയെന്നും ഉമ്മന്‍ ചാണ്ടി ചോദിച്ചു. ഇന്ദിരാഗാന്ധി ജന്‍മശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി നടക്കുന്ന ബൂത്തുതല കുടുംബ സംഗമങ്ങളില്‍ വിവിധ കേന്ദ്രങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തിലും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് നിയന്ത്രിണ നടപടിയില്ല. റേഷന്‍ കാര്‍ഡ് പോലും മര്യാദക്ക് നല്‍കാന്‍ കഴിയാത്ത സര്‍ക്കാരാണ് സംസ്ഥാനം ഭരിക്കുന്നത്. ഇതിനിടയില്‍ പാചകവാതക സബ്‌സിഡി നിര്‍ത്തി കേന്ദ്രവും ജനങ്ങളെ ദ്രോഹിക്കുകയാണന്നും, സിപിഎമ്മും ബിജെപിയും ഭരണപരാജയം മറികടക്കാന്‍ അക്രമത്തിന്റെ പാതയിലാണന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ബിജെപിക്ക് കാര്യമായ സ്വാധീനമില്ലാതിരുന്നിട്ട്കൂടി സംസ്ഥാനത്ത് അഴിമതി നടത്തിയെങ്കില്‍ കേന്ദ്രത്തിലേയും മറ്റു സംസ്ഥാനങ്ങളിലേയും സ്ഥിതി എന്തായിരിക്കുമെന്ന് ഉമ്മന്‍ ചാണ്ടി പരിഹസിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക