|    Jul 28 Fri, 2017 4:41 am
FLASH NEWS

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളോട് യുദ്ധ പ്രഖ്യാപനം നടത്തുന്നു: കൊടിക്കുന്നില്‍

Published : 11th July 2017 | Posted By: fsq

 

കോട്ടയം: സമസ്ത മേഖലകളിലും പരാജയപ്പെട്ട സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ജനജീവിതം ദുസ്സഹമാക്കിയെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി. സംസ്ഥാന സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരേ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി കലക്ടറേറ്റിന് മുമ്പില്‍ സംഘടിപ്പിച്ച ജനകീയ പ്രക്ഷോഭ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പകര്‍ച്ചപ്പനി, വിലക്കയറ്റം ഇവ നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടു. റേഷന്‍കാര്‍ഡ് വിതരണത്തിലെ അപാകതകള്‍ സാധാരണ ജനങ്ങളെ ആശയകുഴപ്പത്തിലാക്കിയിരിക്കുകയാണ്. യുപിഎ ഗവ. കൊണ്ടുവന്ന തൊഴിലുറപ്പ് പദ്ധതി തകര്‍ക്കുന്നതിനുള്ള ഹിഡന്‍ അജണ്ടയാണ് കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കുന്നത്.മുന്നൊരുക്കമില്ലാതെ ചരക്ക് സേവന നികുതി നടപ്പാക്കിയതുമൂലം ഉണ്ടായ വ്യാപാര സ്തംഭനത്തിനു സര്‍ക്കാര്‍ മാത്രമാണ് ഉത്തരവാദിയെന്നും അദ്ദേഹം പറഞ്ഞു. ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ് അധ്യക്ഷത വഹിച്ചു. മുന്‍ സംസ്ഥാന സഹകരണബാങ്ക് പ്രസിഡന്റ് കുര്യന്‍ ജോയി, കെപിസിസി ജനറല്‍ സെക്രട്ടറി ലതികാ സുഭാഷ്, കെപിസിസി ഭാരവാഹികളായ അഡ്വ. പി എ സലിം, ജി രതികുമാര്‍, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ അഡ്വ. ജോസി സെബാസ്റ്റ്യന്‍, പി എസ് രഘുറാം, നാട്ടകം സുരേഷ്, തോമസ് കല്ലാടന്‍, യൂജിന്‍ തോമസ്, ബാബു കെ കോര, ബോബന്‍ തോപ്പില്‍, ജെ ജി പാലയ്ക്കലോടി, ബിജു പുന്നത്താനം, എ സനീഷ്‌കുമാര്‍, എം പി സന്തോഷ്‌കുമാര്‍, ജോണി ജോസഫ്, മോഹന്‍ കെ നായര്‍, ബോബി ഏലിയാസ്, അഡ്വ. സിബി ചേനപ്പാടി, സണ്ണി കാഞ്ഞിരം, ജി ഗോപകുമാര്‍, സുനു ജോര്‍ജ്, പി എ ഷമീര്‍, പ്രകാശ് പുളിക്കന്‍, അബ്ദുല്‍സലാം റാവുത്തര്‍, എം മുരളി, ജയ്‌ജോണ്‍ പേരയില്‍, ആനന്ദ് പഞ്ഞിക്കാരന്‍, എ കെ ചന്ദ്രമോഹന്‍, പി എച്ച് നാസര്‍, ഡോ. പി ആര്‍ സോന, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരായ എസ് രാജീവ്, ടി സി റോയി  സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക