|    Jul 19 Thu, 2018 9:10 pm
FLASH NEWS

കേന്ദ്ര സംഘം ഇന്ന് അട്ടപ്പാടി സന്ദര്‍ശിക്കും

Published : 27th September 2017 | Posted By: fsq

 

പാലക്കാട്: കേന്ദ്ര പട്ടികവര്‍ഗ മന്ത്രാലയത്തിന്റെ പ്രതിനിധികള്‍ ഇന്ന് അട്ടപ്പാടി സന്ദര്‍ശിക്കും. കേന്ദ്ര പട്ടികവര്‍ഗ മന്ത്രാലയം സെക്രട്ടറി ലീനാനായര്‍, ജോയിന്റ് സെക്രട്ടറി വിനോദ്കുമാര്‍ തിവാരി എന്നിവരും ജില്ലാതല ഉദ്യോഗസ്ഥരും അനുഗമിക്കും. രാവിലെ 10ന് കാവുണ്ടിക്കല്‍ കോളനി,  11ന് ദുണ്ടൂര്‍ കോളനി, ഉച്ചയ്ക്ക് 12 മുതല്‍ ഒന്നുവരെ കോട്ടത്തറ സ്‌പെഷാലിറ്റി ആശുപത്രി എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചതിന് ശേഷം ഉച്ചയ്ക്ക് രണ്ടിന് അഗളി കിലാ സമ്മേളനഹാളില്‍ യോഗം ചേരും. അട്ടപ്പാടി സന്ദര്‍ശനത്തിന് മുന്നോടിയായി ജില്ലാ കലക്ടര്‍ ഡോ:പി സുരേഷ് ബാബുവിന്റെ അധ്യക്ഷതയില്‍ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ അട്ടപ്പാടിയിലെ വിവിധ മേഖലകളെക്കുറിച്ച് ജില്ലാതല ഉദ്യോഗസ്ഥരുമായി കേന്ദ്ര ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തി. അട്ടപ്പാടിയിലെ വിദ്യാഭ്യാസ നിലവാരം, കൊഴിഞ്ഞ് പോക്ക്, ഉച്ചഭക്ഷണം, വിജയശതമാനം, അങ്കണവാടികളില്‍ ലഭിക്കുന്ന സേവനങ്ങള്‍, പോഷകാഹാര പദ്ധതി, സിക്കിള്‍ സെല്‍ അനീമിയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, കൗണ്‍സലിങ് സൗകര്യങ്ങള്‍ എന്നിവ ചര്‍ച്ചചെയ്തു. വനാവകാശ നിയമപ്രകാരം നല്‍കുന്ന റിക്കോഡ് ഓഫ് റൈറ്റ്‌സ് സംബന്ധിച്ചും അപേക്ഷകള്‍ ത്വരിതപ്പെടുത്തുന്നത് സംബന്ധിച്ചും കേന്ദ്ര സംഘം ആവശ്യമായ നിര്‍ദേശം നല്‍കി. പോഷകാഹാര പ്രശ്‌നം പരിഹരിക്കുന്നതിന് നടപ്പാക്കുന്ന മില്ലെറ്റ് വില്ലേജ് പദ്ധതിയെക്കുറിച്ചും ചെറു ധാന്യങ്ങളുടെ വിപണന സാധ്യതകളും യോഗം ചര്‍ച്ച ചെയ്തു. ഊരുകളില്‍ പ്രവര്‍ത്തിക്കുന്ന വിവിധ വകുപ്പുകള്‍ തമ്മില്‍ ഏകോപനം അനിവാര്യമാണെന്നും യോഗം വിലയിരുത്തി. തൊഴിലുറപ്പ് പദ്ധതിയിലെ പങ്കാളിത്തം, മറ്റ് വൈദഗ്ധ്യ തൊഴിലുകളില്‍ പരിശീലനം എന്നിവയും ചര്‍ച്ചാ വിഷയമായി. കൃഷി ചെയ്യുന്നതിന് ആദിവാസികള്‍ മറ്റുള്ളവര്‍ക്ക് പാട്ടത്തിന് നല്‍കിയ ഭൂമിയുടെ കണക്കെടുപ്പ് നടത്തണമെന്നും ശരിയായ വിദ്യാഭ്യാസ നിലവാരം കണ്ടെത്താന്‍ വയനാട് പോലുള്ള മറ്റ്  സമാന പ്രദേശങ്ങളുമായി താരതമ്യ പഠനം നടത്തണമെന്നും സെക്രട്ടറി നിര്‍ദേശിച്ചു. യോഗത്തില്‍ പട്ടികവര്‍ഗ വകുപ്പ് ഡയറക്ടര്‍ പി പുകഴേന്തി, എഡിഎം എസ് വിജയന്‍, സബ് കലക്ടര്‍ പി ബി നൂഹ് പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss