|    Mar 27 Mon, 2017 8:14 pm
FLASH NEWS

കേന്ദ്ര വാഴ്‌സിറ്റിയില്‍ വീണ്ടും സിബിഐ റെയ്ഡ്

Published : 27th July 2016 | Posted By: SMR

കാസര്‍കോട്: കേന്ദ്രസര്‍വകലാശാലയുടെ നായന്‍മാര്‍മൂല, പടന്നക്കാട് കാംപസുകളില്‍ കൊച്ചി സിബിഐ സംഘത്തിന്റെ റെയ്ഡ്. കഴിഞ്ഞ അഞ്ചുദിവസമായി ഇരു കാംപസുകളിലും സിബിഐ സംഘം റെയ്ഡ് നടത്തിവരികയാണ്.
യൂനിവേഴ്‌സിറ്റിക്കുവേണ്ടി കെട്ടിടം വാടകയ്‌ക്കെടുത്തതില്‍ കോടികളുടെ തട്ടിപ്പു നടന്നുവെന്ന പരാതിയെ തുടര്‍ന്നാണ് അന്വേഷണം. സര്‍വകലാശാലയില്‍ നേരത്തെ രജിസ്ട്രാറായിരുന്നവരെയും ആരോപണവിധേയരായ മറ്റു ചിലരെയും വിളിച്ചുവരുത്തി സിബിഐ ചോദ്യംചെയ്തുവരികയാണ്. ഇന്നലെ രാവിലെ മുതല്‍ പടന്നക്കാട് കാംപസിന് വേണ്ടി വാടകയ്‌ക്കെടുത്ത കെട്ടിടം അളന്നുതിട്ടപ്പെടുത്തി. വാടക ഇനത്തില്‍ തട്ടിപ്പു നടത്തിയതായി അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. മുന്‍ രജിസ്ട്രാര്‍ ഗോപിനാഥ് അടക്കമുള്ള ഉദ്യോഗസ്ഥരെ സിബിഐ സംഘം ചോദ്യംചെയ്തുവരുന്നുണ്ട്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day