|    Dec 10 Mon, 2018 1:17 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

കേന്ദ്ര റെയില്‍വേയുടെ കേരളത്തോടുള്ള അവഗണന അവസാനിപ്പിക്കണം: മന്ത്രി

Published : 27th November 2018 | Posted By: kasim kzm

തിരുവനന്തപുരം: കേരളത്തോട് കേന്ദ്ര റെയില്‍വേക്കുള്ള അവഗണന അവസാനിപ്പിക്കണമെന്നു ജി സുധാകരന്‍. കേരളത്തില്‍ അനുവദിച്ച പാലക്കാട് റെയില്‍ കോച്ച് ഫാക്ടറിയുടെ നിര്‍മാണം ഉടന്‍ ആരംഭിക്കണമെന്നും ജി സുധാകരന്‍ ആവശ്യപ്പെട്ടു. ഇതിനോടൊപ്പം കേരളത്തിന്റെ ദീര്‍ഘകാല ആവശ്യങ്ങളിലൊന്നായ തിരുവനന്തപുരം, പാലക്കാട്, കൊങ്കണ്‍ റെയില്‍വേ ഡിവിഷനുകള്‍ ഉള്‍പ്പെടുത്തി കേരളത്തിനു സ്വന്തമായി ഒരു പെനിന്‍സുലാര്‍ സോ ണ്‍ അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു.
2012-13 റെയില്‍വേ ബജറ്റില്‍ പാലക്കാട് കോച്ച് ഫാക്ടറിെക്കാപ്പം പ്രഖ്യാപിച്ച ബിഹാറിലെ റെയില്‍ വീല്‍ പ്ലാന്റും റായ്ബറേലിയിലെ റെയില്‍ കോച്ച് ഫാക്ടറിയും പശ്ചിമ ബംഗാളിലെ ഡീസല്‍ കംപോണന്റ് ഫാക്ടറിയും പൂര്‍ണതോതില്‍ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. പാലക്കാട് കോച്ച് ഫാക്ടറിക്ക് ആവശ്യമായ 239 ഏക്കര്‍ ഭൂമി ഏറ്റെടുത്ത് റെയില്‍വേക്ക് കൈമാറിയിട്ടുണ്ട്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കേണ്ട ഈ ഘട്ടത്തിലാണ് കോച്ച് ഫാക്ടറി സ്ഥാപിക്കേണ്ട സാഹചര്യം ഇല്ലായെന്ന മറുപടി കേന്ദ്രസര്‍ക്കാര്‍ നല്‍കിയിട്ടുള്ളത്.
ചെന്നൈ ആസ്ഥാനമായി മാത്രം സോണല്‍ ഓഫിസുള്ളതിനാല്‍ കേരളത്തിന്റെ പ്രധാന റെയില്‍ പദ്ധതികള്‍ അനിശ്ചിതമായി നീണ്ടുപോവുന്ന സാഹചര്യത്തിലാണ് റെയില്‍വേ വികസനത്തിനു സഹായകരമാവുന്ന തരത്തില്‍ കേരളത്തിലെ റെയില്‍വേ ഡിവിഷനുകളും കൊങ്കണ്‍ ഡിവിഷനും ഉള്‍പ്പെടുത്തി കേരളത്തില്‍ എറണാകുളം കേന്ദ്രമായി ഒരു റെയില്‍വേ സോണ്‍ അനുവദിക്കണമെന്ന ആവശ്യം കേരളം മുന്നോട്ടു വച്ചത്. എന്നാല്‍, ഇതും നടപ്പാക്കാന്‍ കഴിയില്ലായെന്ന നിഷേധാത്മക നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss