|    Jul 21 Sat, 2018 8:51 pm
FLASH NEWS

കേന്ദ്ര മന്ത്രി കണ്ണന്താനത്തിന്റെ പ്രസ്താവന അപമാനകരം : ജനതാദള്‍

Published : 20th September 2017 | Posted By: fsq

 

വടകര : പെട്രോള്‍ വില വര്‍ദ്ധനവ് ന്യായീകരിച്ച് വാഹനമുള്ളവന്‍ പണക്കാരനെന്നും പാവപ്പെട്ടവരെ ഇത് ബാധിക്കില്ലെന്നുമുള്ള കേന്ദ്ര മന്ത്രി കണ്ണന്താനത്തിന്റെ പ്രസ്ഥാവന അപമാനകരമാണെന്ന് ജനതാദള്‍(എസ്) ജില്ലാ കമ്മിറ്റി വിലയിരുത്തി. പൊതുവാഹനങ്ങള്‍ക്ക് ഇന്ധനം വേണമെന്നും ഇതില്‍ യാത്ര ചെയ്യുന്നവര്‍ പാവപ്പെട്ടവനാണെന്നും മന്ത്രി മനസ്സിലാക്കണം. ഉപഭോക്ത സംസ്ഥാനമായ കേരളത്തില്‍ അരിയും, പച്ചക്കറിയും തുടങ്ങിയ സാധനങ്ങള്‍ പുറത്ത് നിന്ന് കൊണ്ടുവരുന്നത് വാഹനത്തിലാണ്. ഇന്ധനവില വര്‍ദ്ധനവ് നിത്യോപയോഗ സാധന വിലവര്‍ദ്ധനയ്ക്കിടയാക്കുമെന്ന കാര്യം മന്ത്രിക്ക് അറിയില്ലായെന്നത് ലജ്ജാവഹമാണെന്നും യോഗം ആരോപിച്ചു. ജനതാദള്‍(എസ്) ദേശീയ സമിതിയംഗവും മുന്‍ കോഴിക്കോട് മേയറുമായിരുന്ന സി മുഹ്‌സിന്റെ ഒന്നാം ചരമവാര്‍ഷിക ദിനാചരണം 27ന് നടത്തുവാന്‍ യോഗം തീരുമാനിച്ചു. ജില്ലാ കണ്‍വെന്‍ഷന്‍ 31ന് കോഴിക്കോട് ടൗണ്‍ഹാളില്‍ ചേരും. യോഗം സികെ നാണു എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കെ ലോഹ്യ അധ്യക്ഷത വഹിച്ചു. ടിപി ആസാദ്, കെഎന്‍ അനില്‍കുമാര്‍, പിപി മുകുന്ദന്‍, ഉണ്ണി മൊടക്കല്ലൂര്‍, പറമ്പത്ത് രവീന്ദ്രന്‍, ടികെ ഷരീഫ്, പാ നാണു, ടിഎന്‍കെ ശശീന്ദ്രന്‍, സിപി രാജന്‍, അസീസ് മണലോടി, കെപി ഗോപാലന്‍, ഷമീം സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss