|    Jan 22 Sun, 2017 1:46 pm
FLASH NEWS

കേന്ദ്ര മന്ത്രിസഭ പുനസംഘടന: ഒമ്പതു പുതുമുഖങ്ങള്‍ക്ക് സാധ്യത

Published : 4th July 2016 | Posted By: sdq

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് കേന്ദ്ര മന്ത്രി സഭ പുനസംഘടിപ്പിക്കുന്നു. കൂടുതല്‍ ദലിത് അംഗങ്ങളെ ഉള്‍പ്പെടുത്തി മന്ത്രിസഭ വികസിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒമ്പതു പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി മന്ത്രിസഭ നാളെ വികസിപ്പിക്കുമെന്നാണ് സൂചന.
ന്യൂനപക്ഷ ക്ഷേമകാര്യ മന്ത്രിയും 76കാരിയുമായ നെജ്മ ഹെപ്തുള്ള, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ ചുമതലയുള്ള 75കാരനായ കല്‍രാജ് മിശ്ര എന്നിവര്‍ക്ക് മന്ത്രി സ്ഥാനം നഷ്ടമാകും.
യുപിയില്‍ നിന്ന് മൂന്നു പുതുമുഖങ്ങള്‍ക്ക് മന്ത്രിസഭയില്‍ അവസരം ലഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.
അപ്‌ന ദള്‍ നേതാവ് അനുപ്രിയ പട്ടേല്‍, ഷാജഹാന്‍ പുര്‍ എംപി കൃഷ്ണ രാജ്, മഹേന്ദ്ര പാണ്ഡെ എന്നിവര്‍ യുപിയില്‍ മന്ത്രിസഭയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. നെജ്മ ഹെപ്തുള്ളയെ മാറ്റുന്ന ഒഴിവില്‍ ബിജെപിയുടെ രാജ്യസഭാംഗം എംജെ അക്ബറിന് അവസരം ലഭിക്കുമെന്നാണ് സൂചന.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 71 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക