|    May 27 Sat, 2017 8:19 am
FLASH NEWS

കേന്ദ്ര മന്ത്രിസഭാ പുനസ്സംഘടന; പ്രകാശ് ജാവ്‌ദേക്കറിന് കാബിനറ്റ് പദവി, 19 പുതുമുഖങ്ങള്‍

Published : 5th July 2016 | Posted By: mi.ptk

prakash-javadekar-oath_650x

ന്യൂഡല്‍ഹി: വനം പരിസ്ഥിതി സഹമന്ത്രിയായിരുന്ന പ്രകാശ് ജാവ്‌ദേക്കറിന് കാബിനറ്റ് പദവി നല്‍കികൊണ്ടുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്റെ മന്ത്രിസഭാ പുനസ്സംഘടനയില്‍ 19  പുതുമുഖങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു.
രാവിലെ 11 മണിയ്ക്ക് രാഷ്ട്രപതി ഭവനില്‍ നടന്ന സത്യാപ്രതിജ്ഞാ ചടങ്ങില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി സത്യവാചകം ചൊല്ലിക്കൊടുത്തു.
ബി.ജെ.പി എം.പിമാരായ എസ്.എസ്.അലുവാലിയ, വിജയ് ഗോയല്‍, എം.ജെ.അക്ബര്‍, പി.പി.ചൗധരി, പുരുഷോത്തം റൂപാല, മഹേന്ദ്ര നാഥ് പാണ്ഡെ, ഫഗന്‍സിങ് കുലസ്‌തെ, അനില്‍ മാധവ് ദവെ, ഭൂപേന്ദര്‍ യാദവ്, അര്‍ജുന്‍ മേഘ്‌വാള്‍, അജയ് താംത, സുഭാഷ് ഭാംറെ, കൃഷ്ണരാജ്, മന്‍സുഖ് ഭായി മണ്ഡാവിയ തുടങ്ങിയവരും സഖ്യകക്ഷി എം.പിമാരായ രാംദാസ് അത്താവാലെ (ആര്‍.പി.ഐ), അനുപ്രിയ പട്ടേല്‍ (അപ്ന ദള്‍) എന്നിവരുമാണ് പുതുതായി മന്ത്രിസഭയിലെത്തിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day