|    Jul 27 Thu, 2017 6:19 am
FLASH NEWS
Home   >  Todays Paper  >  page 7  >  

കേന്ദ്ര മന്ത്രിയുടെ അംഗരക്ഷകര്‍ ഗാര്‍ഡുകളെ മര്‍ദിച്ചു

Published : 20th August 2016 | Posted By: SMR

ഖാസിയാബാദ്: ഗെയ്റ്റ് തുറക്കാന്‍ വൈകിയെന്നാരോപിച്ച് കേന്ദ്രമന്ത്രി മഹേഷ് ശര്‍മയുടെ സുരക്ഷാസംഘം ഹൗസിങ് സൊസൈറ്റി ഗാര്‍ഡുകളെ മര്‍ദിച്ചു. ഹൗസിങ് സൊസൈറ്റിയിലെ ഫഌറ്റില്‍ താമസിക്കുന്ന സഹോദരിയെ രക്ഷാബന്ധന്‍ ചടങ്ങിനോടനുബന്ധിച്ച് കാണാനായി മന്ത്രി എത്തിയപ്പോഴാണ് സംഭവം. മന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ് ഏതു ഫഌറ്റിലാണ് സന്ദര്‍ശനം നടത്തേണ്ടതെന്ന് ചോദിച്ച് ഹൗസിങ് സൊസൈറ്റി ഗാര്‍ഡുകളോട് തട്ടിക്കയറുകയും മര്‍ദിക്കുകയുമായിരുന്നു. സംഭവത്തില്‍ താന്‍ മാപ്പ് ചോദിച്ചിട്ടുണ്ടെന്നും സുരക്ഷാ ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ടെന്നും മഹേഷ് ശര്‍മ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക