|    Aug 20 Mon, 2018 4:21 pm
FLASH NEWS
Home   >  Kerala   >  

കേന്ദ്ര മന്ത്രിക്കെതിരേ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

Published : 8th June 2017 | Posted By: mi.ptk

കാസര്‍കോട് :കേന്ദ്ര മന്ത്രിക്കെതിരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം. കേന്ദ്ര സര്‍വ്വകലാശാലയുടെ രണ്ടാം ബിരുദാനന്ദ ചടങ്ങ് ഉദ്ഘാടനം ചെയ്യാനെത്തിയ കേന്ദ്ര മാനവ വിഭവശേഷി മന്ത്രി പ്രകാശ് ജാവദേക്കര്‍ക്കെതിരേയാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്. ഉച്ചയോടെ കാസര്‍കോട്‌ പെരിയ തേജസ്വിനി ഓഡിറ്റോറിയത്തിലാണ് സംഭവം. വിദ്യര്‍ഥികള്‍ക്ക് മെഡലുകള്‍ സമ്മാനിച്ച ശേഷം പ്രസംഗിക്കാന്‍ തുടങ്ങിയ കേന്ദ്രമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ച പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി വേദിക്കരികിലേക്ക് വരികയായിരുന്നു. മന്ത്രിയുടെ പ്രസംഗം തടസപ്പെടുത്താന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
ഡല്‍ഹി എകെജി ഭവനില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കെതിരെ നടന്ന ആക്രമണത്തില്‍ പ്രതിഷേധിച്ചായിരുന്നു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ പ്രതിഷേധം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss