|    Jul 22 Sun, 2018 9:33 pm
FLASH NEWS

കേന്ദ്ര ഭരണം സാധാരണക്കാരെ പോക്കറ്റടിക്കുന്നു: വൃന്ദ കാരാട്ട്

Published : 28th September 2017 | Posted By: fsq

 

വടകര: കേന്ദ്ര ഭരണത്തിലൂടെ മോദി ഇന്ത്യയിലെ സാധാരണക്കാരുടെ പോക്കറ്റടിക്കുകയാണെന്നും, കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യന്‍ ജനതയുടെ  ജീവിത പ്രയാസങ്ങള്‍ വര്‍ധിപ്പിക്കുകയാണെന്നും സിപിഎം പോളിറ്റ് ബ്യുറോ അംഗം വൃന്ദ കാരാട്ട്. സാമൂഹിക ധര്‍മിക മൂല്യങ്ങള്‍ ഇല്ലാത്തവരാണ് കേന്ദ്രം ഭരിക്കുന്നത്. സാധാരണക്കാരോട് താല്‍പര്യമില്ലാത്ത കേന്ദ്ര സര്‍ക്കാറിന്റെ ഗവണ്‍മെന്റാണിതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മണിയൂരില്‍ സിപിഎം  ലോക്കല്‍ കമ്മിറ്റി ഓഫിസായ കേളുവേട്ടന്‍-പികെ അഹമ്മദ് സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ചടങ്ങില്‍ സിപിഎം ഏരിയാ ക്രെട്ടറി പികെ ദിവാകരന്‍ അധ്യക്ഷത വഹിച്ചു. ടികെ നാരായണന്‍ പതാകയുയര്‍ത്തി. സ്മാരക ഹാള്‍ സംസ്ഥാന കമ്മിറ്റി അംഗം പി സതീദേവി ഉദ്ഘാടനം ചെയ്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss