|    Jul 23 Mon, 2018 7:58 am

കേന്ദ്ര ഫണ്ടില്ല ; ആനക്കര ഹൈസ്‌കൂളിലെ ഗ്രൗണ്ട് നിര്‍മാണം പൂര്‍ത്തിയായില്ല

Published : 14th September 2017 | Posted By: fsq

 

ആനക്കര: ആനക്കര ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഗ്രൗണ്ട് നിര്‍മാണം പൂര്‍ത്തിയായില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് പിന്നോക്ക ജില്ലയായ പാലക്കാടിന് ബിആര്‍ജിഎഫ് പദ്ധതിപ്രകാരം അനുവദിച്ച 25ലക്ഷം രൂപയുടെ പദ്ധതി കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തിയതോടെയാണ് സ്‌കൂളിന്റെ ചിരകാല സ്വപ്‌നത്തിന് മങ്ങലേറ്റത്. വര്‍ഷങ്ങളായുളള മുറവിളിക്കൊടുവിലാണ് ഗ്രൗണ്ട് നിര്‍മാണത്തിന് ഫണ്ട് അനുവദിച്ചത്. നേരത്തെ ഗ്രൗണ്ടിന്റെ നിര്‍മാണ പ്രവര്‍ത്തനത്തിന് ആദ്യഘട്ടം ജില്ലാപഞ്ചായത്ത് പത്തുലക്ഷം രൂപ അനുവദിച്ചിരുന്നു. ഇതുപ്രകാരമുളള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു. തുടര്‍ന്നാണ് ഗ്രൗണ്ടിന്റെ പാര്‍ശ്വഭിത്തി നിര്‍മാണം അടക്കമുളള പ്രവര്‍ത്തനത്തിന് 25 ലക്ഷം രൂപ ബിആര്‍ജിഎഫ് പദ്ധതി പ്രകാരം അനുവദിച്ചത്. എന്നാല്‍ നിര്‍മാണം വൈകിയതോടെയാണ് പദ്ധതി കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തിയത്.  മഴക്കാലത്ത് ഗ്രൗണ്ടിലെ മണ്ണ് ഒലിച്ചുപോയ ചാലായതിനാല്‍ കുട്ടികള്‍ക്ക് ഫുട്‌ബോള്‍ അടക്കമുളള പരിശീലനത്തിന് വഴിയടഞ്ഞിരിക്കുകയാണ്. ഫുട്‌ബോള്‍ മല്‍സരത്തില്‍ ജില്ലയിലെ  മികച്ച  ടീമാണ് സ്‌കൂളിന്റേത്. പദ്ധതി നിര്‍ത്തലാക്കിയെങ്കിലും ത്രിതല പഞ്ചായത്തുകളുടെയോ, എംപി, എംഎല്‍എ ഫണ്ടുകള്‍ ഉപയോഗിച്ച് ഗ്രൗണ്ട് നിര്‍മാണത്തിന് ഫണ്ട് അനുവദിക്കാന്‍ നടപടിയുണ്ടാകണമെന്നാണ് സ്‌കൂള്‍ പിടിഎയും വിദ്യാര്‍ഥികള്‍ ആവശ്യപ്പെടുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss