|    Nov 21 Tue, 2017 8:26 am
FLASH NEWS
Home   >  Todays Paper  >  page 7  >  

കേന്ദ്ര പ്രതിനിധി ദിനേശ്വര്‍ശര്‍മ കശ്മീരില്‍

Published : 7th November 2017 | Posted By: fsq

 

ശ്രീനഗര്‍: കേന്ദ്രത്തിന്റെ പ്രത്യേക കശ്മീര്‍ പ്രതിനിധിയായ ദിനേശ്വര്‍ ശര്‍മ അഞ്ചു ദിവസത്തെ സന്ദര്‍ശനത്തിനായി ജമ്മു കശ്മീരിലെത്തി. അദ്ദേഹം വിവിധ സംഘടനകളുടെ മധ്യസ്ഥരുമായി ചര്‍ച്ച നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.ഇന്റലിജന്‍സ് ബ്യൂറോ മുന്‍ മേധാവിയായിരുന്ന ശര്‍മ മൂന്നു ദിവസം കശ്മീര്‍ താഴ്‌വരയിലും രണ്ടു ദിവസം ജമ്മുവിലും ചെലവഴിക്കുന്ന അദ്ദേഹം, ഗവര്‍ണര്‍ എന്‍ എന്‍ വോറ, മുഖ്യമന്ത്രി മെഹബൂബ മുഫ്തി, വിവിധ സംഘടനാ നേതാക്കളുമായും ചര്‍ച്ച നടത്തും. ശ്രീനഗറില്‍ ശര്‍മ വിവിധ രാഷ്ട്രീയ കക്ഷികളുമായും വിദ്യാര്‍ഥി പ്രസ്ഥാനങ്ങളുമായും കൂടിക്കാഴ്ച നടത്തും.ഓണ്‍ലൈനില്‍ നടക്കുന്ന വ്യാജ പ്രചാരണങ്ങളും മുദ്രാവാക്യങ്ങളും അടിച്ചമര്‍ത്തുമെന്നും യുവാക്കളെയും വിദ്യാര്‍ഥികളെയും സമാധാനത്തിന്റെ ഭാഗമാക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്റെ കൈയില്‍ മാന്ത്രിക വടിയൊന്നും തന്നെയില്ല പക്ഷേ, എന്റെ ഉദ്യമം ആത്മാര്‍ഥമായി വിലയിരുത്തണമെന്നും മുന്‍ രീതിയില്‍ നിന്നും വ്യത്യസ്തമായിരിക്കും ഉദ്യമമെന്നും ഡല്‍ഹിയില്‍ ശര്‍മ മാധ്യമ ലേഖകരോട് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക