|    Jan 23 Mon, 2017 2:03 am
FLASH NEWS
Home   >  Life  >  Career  >  

കേന്ദ്ര പോലീസ് സേനകളിലേക്കുള്ള എഴുത്തുപരീക്ഷ മാര്‍ച്ച് 20ന്

Published : 12th March 2016 | Posted By: sdq

policemen
തിരുവനന്തപുരം:  ഡല്‍ഹി പോലീസിലേക്കുള്ള സബ് ഇന്‍സ്‌പെക്ടര്‍, കേന്ദ സായുധ പൊലീസ് സേന, സിഐഎസ്എഫിലെ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവരെ തെരഞ്ഞടുക്കാനുള്ള 2016 ലെ സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ എഴുത്തുപരീക്ഷ (പേപ്പര്‍-1) മാര്‍ച്ച് 20ന് ഞായറാഴ്ച രണ്ടു സമയങ്ങളിലായി നടക്കും. രാവിലെ 10 മണിമുതല്‍ 12 മണിവരെയും ഉച്ചക്ക് ശേഷം രണ്ടു മണി മുതല്‍ നാലു മണി വരെയുമായിരിക്കും പരീക്ഷ.
മാര്‍ച്ച് 20ന് നടക്കുന്ന കര്‍ണാടക -കേരള മേഖലാ പരീക്ഷയ്ക്ക് 15,863 ഉദ്യോഗാര്‍ത്ഥികളാണ് പ്രവേശനം നേടിയിട്ടുള്ളത്. കര്‍ണാടകയില്‍ ബംഗളൂരു, ധാര്‍വാഡ്, ഗുല്‍ബര്‍ഗ, മാംഗളൂര്‍, മൈസൂര്‍ എന്നിവയും, കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, തൃശൂര്‍ എന്നിവയുമായിരിക്കും പരീക്ഷാ കേന്ദ്രങ്ങള്‍.
കര്‍ണാടക -കേരള മേഖലാ പരീക്ഷക്ക് അപേക്ഷിച്ചവര്‍ക്ക് റീജിയണല്‍ ഓഫീസിന്റെ വെബ്‌സൈറ്റായ http://ssckkr.kar.nic.in ല്‍ നിന്നും മാര്‍ച്ച് 10 മുതല്‍ അഡ്മിഷന്‍ കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
പോസ്റ്റല്‍ വഴി അഡ്മിറ്റ് കാര്‍ഡുകള്‍ അയച്ചുകൊടുക്കുന്നതല്ല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 149 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക