|    Sep 25 Mon, 2017 2:47 am
FLASH NEWS
Home   >  Todays Paper  >  page 7  >  

കേന്ദ്ര പദ്ധതികളുടെ നടത്തിപ്പ്: നഗരവികസന മന്ത്രി സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുന്നു

Published : 9th October 2016 | Posted By: SMR

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ വിവിധ പദ്ധതികളുടെ സംസ്ഥാനങ്ങളിലെ നടത്തിപ്പ്  അവലോകനം ചെയ്യുന്നതിനായി കേന്ദ്ര നഗരവികസന മന്ത്രി എം വെങ്കയ്യ നായിഡു സംസ്ഥാനങ്ങളില്‍ പര്യടനം നടത്തുന്നു. ഇതിന്റെ ഭാഗമായി വെള്ളിയാഴ്ച അദ്ദേഹം ഗോവയും ഇന്നലെ ഗുജറാത്തും സന്ദര്‍ശിച്ചു. ഓരോ ആഴ്ചയിലും ഒരു സംസ്ഥാനം എന്ന തോതില്‍ മുഴുവന്‍ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും സന്ദര്‍ശനം നടത്തി കേന്ദ്ര പദ്ധതികളുടെ നടത്തിപ്പ് അവലോകനം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. നിലവില്‍ നിഗരവികസനത്തിനു പുറമെ ഭവന നിര്‍മാണം, ദാരിദ്ര്യ നിര്‍മാര്‍ജനം, വാര്‍ത്താവിതരണം എന്നീ വകുപ്പുകളാണ് വെങ്കയ്യ നായിഡു കൈകാര്യം ചെയ്യുന്നത്.
ഇതില്‍ നഗരവികസനം, ഭവന നിര്‍മാണം, ദാരിദ്ര്യ നിര്‍മാര്‍ജനം എന്നീ വകുപ്പുകള്‍ക്ക് കീഴിലുള്ള പദ്ധതികളുടെ നടത്തിപ്പ് അവലോകനമാവും പ്രധാനമായും അദ്ദേഹം നടത്തുക. പ്രധാനമന്ത്രി ആവാസ് യോജന (പിഎംഎവൈ), അമൃത് പദ്ധതി, സ്മാര്‍ട്ട് സിറ്റി പദ്ധതി, സ്വച്ഛ് ഭാരത് അഭിയാന്‍, ഹൃദയ് പദ്ധതി എന്നിവയാണ് അദ്ദേഹത്തിന് കീഴിലുള്ള വകുപ്പ് നടപ്പാക്കിവരുന്ന പ്രധാന പദ്ധതികള്‍. നരരേന്ദ്രമോദി സര്‍ക്കാരിന്റെ എടുത്തുപറയത്തക്ക പദ്ധതികള്‍ കൂടിയാണിത്.
സ്മാര്‍ട്ട്‌സിറ്റി പദ്ധതിയില്‍ കേരളത്തില്‍നിന്നു കൊച്ചിയും തലസ്ഥാന നഗരമായ തിരുവനന്തപുരവും ഉള്‍പ്പെട്ടിട്ടുണ്ട്. പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് 43,922 കോടി രൂപയും സ്മാര്‍ട്ട് സിറ്റികള്‍ക്ക് 80,789 കോടി രൂപയും അമൃത് നഗരങ്ങള്‍ക്ക് 20,882 കോടി രൂപയും ഹൃദയ് നഗരപദ്ധതിക്ക് 500 കോടി രൂപയും ഇതിനകം വിതരണം ചെയ്തിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക