|    Jul 20 Fri, 2018 4:46 am
FLASH NEWS

കേന്ദ്ര പട്ടികവര്‍ഗ മന്ത്രാലയം പ്രതിനിധികള്‍ അട്ടപ്പാടി സന്ദര്‍ശിച്ചു

Published : 28th September 2017 | Posted By: fsq

 

പാലക്കാട്: കേന്ദ്ര പട്ടികവര്‍ഗ മന്ത്രാലയം പ്രതിനിധികള്‍ അട്ടപ്പാടി സന്ദര്‍ശിച്ചു. കോട്ടത്തറ ട്രൈബല്‍ ആശുപത്രിയും പ്രതിനിധികള്‍ സന്ദര്‍ശിച്ചു. ശിശു മരണം ഒഴിവാക്കുന്നതിന് ആശാ വര്‍ക്കര്‍മാരെയും അങ്കണവാടി ജീവനക്കാരെയും സംയോജിപ്പിച്ച് പ്രവര്‍ത്തിക്കണമെന്നും ഇവര്‍ക്ക് ഇതിനുവേണ്ട പരിശീലനം നല്‍കാവുന്നതാണെന്നും സെക്രട്ടറി ലീന നായര്‍ അറിയിച്ചു. മേഖലയില്‍ വര്‍ധിച്ചു വരുന്ന പുകയില ഉപയോഗം നിയന്ത്രിക്കുന്നതിന് കാര്യക്ഷമമായി ബോധവല്‍ക്കരണം ആവശ്യമാണെന്ന് അവര്‍ പറഞ്ഞു. കാവുണ്ടിക്കല്‍ ഊരിലായിരുന്നു ആദ്യ സന്ദര്‍ശനം നടന്നത്. സ്‌കൂളിലേക്ക് പ്ലസ്ടു ബാച്ച് അനുവദിക്കണമെന്നായിരുന്നു വിദ്യാര്‍ഥികളുടെ പ്രധാന ആവശ്യം. സമീപത്ത് മലയാളം മീഡിയം വിദ്യാലയങ്ങള്‍ ഇല്ലായെന്ന പ്രശ്‌നം ഊരു നിവാസികള്‍ ചൂണ്ടിക്കാണിച്ചു. ഭവന നിര്‍മാണത്തിന്  പാറ, മണല്‍ എന്നി അസംസ്‌കൃത വസ്തുക്കള്‍ പുറത്ത് നിന്ന് കൊണ്ടു വരുന്നത് നിര്‍മാണചെലവ് കൂട്ടുന്നതായി പ്രദേശവാസികള്‍ പറഞ്ഞു. ദുണ്ടൂര്‍ ഊരിലായിരുന്നു രണ്ടാമത്തെ സന്ദര്‍ശനം നടത്തിയത്. സന്ദര്‍ശനത്തെ തുടര്‍ന്ന് നടന്ന അവലോകന യോഗത്തില്‍ ജോയിന്റ് സെക്രട്ടറി വിനോദ്കുമാര്‍ തിവാരി, റൂറല്‍ ഡെവലപ്പ്‌മെന്റ് ഡയറക്ടര്‍ കെ രാമചന്ദ്രന്‍, പട്ടികവര്‍ഗ വകുപ്പ് ഡയറക്ടര്‍ പി പുകഴേന്തി, എഡിഎം എസ് വിജയന്‍, സബ് കലക്ടര്‍ പി ബി നൂഹ് എന്നിവരും ജില്ലാതല ഉദ്യോഗസ്ഥരും പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss