|    Aug 23 Wed, 2017 6:21 am
FLASH NEWS
Home   >  Todays Paper  >  page 10  >  

കേന്ദ്ര നയംമാറ്റം കാര്‍ഷികമേഖലയെ തളര്‍ത്തും: ആന്റോ ആന്റണി എംപി

Published : 7th August 2017 | Posted By: fsq

 

പത്തനംതിട്ട: കേന്ദ്ര സര്‍ക്കാര്‍ നബാര്‍ഡിന്റെ വായ്പാനയങ്ങളില്‍ മാറ്റം വരുത്തിയത് സംസ്ഥാനത്തെ കാര്‍ഷിക മേഖലയെ കൂടുതല്‍ തളര്‍ത്തുമെന്ന് ആന്റോ ആന്റണി എംപി. കേരള കോ-ഓപറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് 29ാം സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എന്‍സിഡിസി പോലുള്ള കേന്ദ്ര ഏജന്‍സികളില്‍ നിന്നു ലഭിക്കുന്ന ധനസഹായം അര്‍ഹതപ്പെട്ട സംഘങ്ങള്‍ക്ക് നല്‍കാതെ എല്‍ഡിഎഫ് പാര്‍ട്ടി താല്‍പര്യങ്ങള്‍ക്ക് അനുസൃതമായി മാത്രം വീതംവയ്ക്കുന്നുവെന്നും, യുഡിഎഫ് സര്‍ക്കാര്‍ കാര്‍ഷിക വായ്പകള്‍ക്കു നല്‍കിയിരുന്ന നാലു ശതമാനം പലിശ സബ്‌സിഡി ഇപ്പോള്‍ ആര്‍ക്കും നല്‍കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.“കേരളത്തിലെ സഹകരണ മേഖല നേരിടുന്ന വെല്ലുവിളികളും പരിഹാരങ്ങളും സഹകരണമേഖലയുടെ സാധ്യതകളും’ എന്ന വിഷയത്തെക്കുറിച്ച് കാലിക്കറ്റ് സിറ്റി സഹകരണ ബാങ്ക് പ്രസിഡന്റ് സി എന്‍ വിജയകൃഷ്ണന്‍ സംസാരിച്ചു. മുന്‍ ജില്ലാ ബാങ്ക് പ്രസിഡന്റ് തോപ്പില്‍ ഗോപകുമാര്‍ മോഡറേറ്ററായിരുന്നു.  സംഘടന ഏര്‍പ്പെടുത്തിയ അവാര്‍ഡ് കെ ശിവദാസന്‍ നായര്‍ക്ക് നല്‍കി. പ്രസിഡന്റ് പി കെ രാജീവന്‍ അധ്യക്ഷത വഹിച്ചു. വനിതാ സഹകരണസംഘങ്ങള്‍ പലവക വിഭാഗത്തിലും ക്രെഡിറ്റ് വിഭാഗത്തിലും ഉള്‍പ്പെടുത്തിയിട്ടുള്ളത് ഏകീകരിച്ച് അവര്‍ക്ക് ക്ലാസിഫിക്കേഷന്‍ നോംസും സ്റ്റാഫ് പാറ്റേണും ശമ്പളഘടനയും ഏര്‍പ്പെടുത്തുക, സര്‍ക്കാര്‍ പ്രിന്റിങ് പ്രസ്സുകളിലേതുപോലെ കംപോസിറ്റര്‍, പ്രിന്റര്‍, ബൈന്റര്‍ എന്നിവര്‍ക്ക് ഒരേ ശമ്പള സ്‌കെയില്‍ ബാധകമാക്കി ഒരു പൊതു ഉത്തരവ് ഉണ്ടാക്കുക, സഹകരണ സംഘങ്ങളിലെ ജീവനക്കാര്‍ക്കുള്ള ഗ്രാറ്റുവിറ്റി വര്‍ധിപ്പിക്കുക, മില്‍മ കാലിത്തീറ്റ വില വര്‍ധിപ്പിക്കുന്നതിന് ആനുപാതികമായി സംഘത്തിന്റെയും ജീവനക്കാരുടെയും കമ്മീഷന്‍ വര്‍ധിപ്പിക്കുക തുടങ്ങിയ പ്രമേയങ്ങള്‍ കൗണ്‍സില്‍ അംഗീകരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക