|    Oct 20 Sat, 2018 3:10 am
FLASH NEWS

കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ ബില്‍ പരിഷ്‌കരണം

Published : 9th September 2017 | Posted By: fsq

 

വഞ്ചനാപരം: ആര്‍എല്‍യുകൊല്ലം: തൊഴിലാളികള്‍ക്ക് കുറഞ്ഞ കൂലി ഉറപ്പു വരുത്തുന്നത് സംബന്ധിച്ച് കേന്ദ്ര തൊഴില്‍ മന്ത്രാലയം പുറപ്പെടുവിച്ച ബില്‍പരിഷ്‌കരണം വഞ്ചനാപരമാണെന്ന് റവല്യൂഷനറി ലേബര്‍ യൂനിയന്‍(ആര്‍എല്‍യു) ജില്ലാ കമ്മറ്റി കുറ്റപ്പെടുത്തി. സംയുക്ത ട്രേഡ് യൂനിയന്‍ നേതാക്കള്‍ കേന്ദ്ര തൊഴില്‍ ഉപദേശക ബോര്‍ഡിന് നല്‍കിയ നിര്‍ദ്ദേശം 18000 രൂപയില്‍ കുറയാത്ത കുറഞ്ഞകൂലി നടപ്പില്‍ വരുത്തണമെന്നാണ്. ഇത് അംഗീകരിക്കാന്‍ സാഹചര്യം ഉണ്ടായിരുന്നിട്ടും ആഗസ്ത് 10ന് പുറപ്പെടുവിച്ച പുതിയ ബില്‍ പരിഷ്‌കരണം തൊഴിലാളികളോട് കാട്ടിയ വഞ്ചനയാണെന്ന് ആര്‍എല്‍യു ജില്ലാ കമ്മിറ്റി പറഞ്ഞു.റവല്യൂഷനറി ലേബര്‍ യൂനിയന്‍ (ആര്‍എല്‍യു) ജില്ലാ പ്രവര്‍ത്തക യോഗം സംസ്ഥാന പ്രസിഡന്റ് ടി ഭാര്‍ഗ്ഗവന്‍ നാടാര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി ബാബു ചെമ്പകശ്ശേരി അധ്യക്ഷത വഹിച്ചു. നാന്തിരിക്കല്‍ ടി ശിവപ്രസാദ്, കുടവട്ടൂര്‍ വേണുഗോപാല്‍, ചന്ദ്രന്‍ കൊട്ടാരക്കര, എപി ഷംസുദ്ദീന്‍, വിനോദ് ബാഹുലേയന്‍, ജറോ സി പടപ്പക്കര സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss