|    Sep 20 Thu, 2018 5:40 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

കേന്ദ്ര ജീവനക്കാരുടെ ക്ഷാമബത്ത രണ്ടു ശതമാനം കൂട്ടി

Published : 30th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത രണ്ടു ശതമാനം വര്‍ധിപ്പിച്ചു. ഇന്നലെ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും നിലവില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന അടിസ്ഥാന ശമ്പളത്തിന്റെ/പെന്‍ഷന്റെ ഏഴു ശതമാനം ഡിഎക്കു പുറമേയാണ് രണ്ടു ശതമാനം വര്‍ധന കൂടി ലഭിക്കുന്നത്. പെന്‍ഷന്‍കാര്‍ക്കുള്ള ക്ഷാമ ആശ്വാസവും (ഡിആര്‍) രണ്ടു ശതമാനം കൂട്ടിയിട്ടുണ്ട്. വിലക്കയറ്റത്തിന് ആനുപാതികമായാണ് ഡിഎ വര്‍ധിപ്പിച്ചത്. 2018 ജൂലൈ ഒന്നു മുതല്‍ മുന്‍കാലപ്രാബല്യത്തോടെയാണ് വര്‍ധനയ്ക്കു കാബിനറ്റ് അംഗീകാരം നല്‍കിയിരിക്കുന്നത്. ഏഴാം ശമ്പള കമ്മീഷന്റെ ശുപാര്‍ശകള്‍ക്ക് അനുസരിച്ചാണ് ഈ വര്‍ധന. 48.41 ലക്ഷം ജീവനക്കാരും 62.03 ലക്ഷം പെന്‍ഷന്‍കാരുമാണ് ഇതിന്റെ പരിധിയില്‍ വരുന്നത്. ഈയിനത്തില്‍ സര്‍ക്കാരിന് പ്രതിവര്‍ഷം 6,112 കോടി രൂപ അധികച്ചെലവ് വരും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss