|    Oct 20 Sat, 2018 3:03 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

കേന്ദ്ര ജീവനക്കാരുടെ അവധിദിന യാത്രാബത്ത പിന്‍വലിച്ചു

Published : 22nd September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള അവധിദിന യാത്രാ ബത്ത നിര്‍ത്തലാക്കി. ജൂലൈ 1 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ഉത്തരവു നടപ്പാക്കുക. അവധിദിനത്തില്‍ ജീവനക്കാര്‍ക്ക് നാട്ടിലേക്കും മറ്റിടങ്ങളിലേക്കും യാത്ര ചെയ്യുന്നതിന് അനുവദിച്ചിരുന്ന തുകയാണു പിന്‍വലിച്ചത്. ഉദ്യോഗസ്ഥരുടെ റാങ്ക് അനുസരിച്ചായിരുന്നു തുക അനുവദിച്ചിരുന്നത്. ഉദ്യോഗസ്ഥകാര്യമന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഉത്തരവുപ്രകാരം ഇനി മുതല്‍ യാദൃച്ഛികമായി ഉണ്ടാവുന്ന യാത്രയുടെ ചെലവുകള്‍ക്കും അവധിയാത്രാ ബത്ത അനുവദിക്കില്ല.എന്നാല്‍ പ്രീമിയം, സുവിദ, ട്രെയിനുകളില്‍ തത്കാല്‍ അടക്കമുള്ള ടിക്കറ്റുകളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ബത്ത തുടരുമെന്നും ഉത്തരവു വ്യക്തമാക്കുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss