|    Oct 23 Tue, 2018 1:11 am
FLASH NEWS
Home   >  Todays Paper  >  page 7  >  

കേന്ദ്ര ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ തന്നെ ബലമായി തട്ടിക്കൊണ്ടുപോയി -കെ എന്‍ രാമചന്ദ്രന്‍

Published : 25th January 2017 | Posted By: fsq

ന്യൂഡല്‍ഹി: കൊല്‍ക്കത്തയി ല്‍ വച്ച് കേന്ദ്ര ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ തന്നെ ബലമായി തട്ടിക്കൊണ്ടുപോവുകയായിരുെന്നന്ന് സിപിഐഎംഎല്‍ റെഡ്‌സ്റ്റാര്‍ ജനറല്‍ സെക്രട്ടറി കെ എന്‍ രാമചന്ദ്രന്‍. തന്റെ ഫോണും കൈയിലുണ്ടായിരുന്ന 3,000 രൂപയും ഉദ്യോഗസ്ഥ ര്‍ തട്ടിയെടുത്തെന്നും മറ്റൊരു പേരിലുള്ള ടിക്കറ്റ് തന്ന് രാജധാനി എക്‌സ്പ്രസ്സില്‍ ഡല്‍ഹിയിലേക്ക് ബലമായി കയറ്റിവിടുകയായിരുന്നെന്നും രാമചന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പശ്ചിമബംഗാളില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ പോയ രാമചന്ദ്രനെ 22നാണ് കേന്ദ്ര ഇന്റലിജന്‍സുകാെരന്ന് സ്വയം പരിചയപ്പെടുത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. പരിപാടിയില്‍ പങ്കെടുക്കരുതെന്ന മുന്നറിയിപ്പ് നല്‍കി അടുത്ത ദിവസം അവര്‍ വിട്ടയക്കുകയായിരുന്നു. കൊള്ളക്കാരെപ്പോലെയാണ് സര്‍ക്കാര്‍ പെരുമാറിയതെന്നും ബംഗാളിലെ ജനകീയ പ്രക്ഷോഭമായ ബന്‍ഗര്‍ മൂവ്‌മെന്റിനെ തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും രാമചന്ദ്രന്‍ പറഞ്ഞു. 22ന് ലഖ്‌നോയില്‍ നിന്ന് നംഗല്‍ദാം-കൊല്‍ക്കത്ത എക്‌സ്പ്രസ്സിലാണ് കൊല്‍ക്കത്തയില്‍ എത്തിയത്. സ്റ്റേഷനിലൂടെ നടക്കുമ്പോള്‍ ഒരുസംഘം വന്ന് കണ്ണും വായും മൂടിക്കെട്ടി കാറില്‍ തന്നെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് നഗരത്തിലൊരിടത്തുള്ള കെട്ടിടത്തില്‍ എത്തിച്ചു. സ്യൂട്ട്‌കേസും മൊബൈല്‍ഫോണും പിടിച്ചുവാങ്ങി. ശരീരപരിശോധന നടത്തി. ആരാണെന്ന് ചോദിച്ചപ്പോള്‍ കേന്ദ്ര ഇന്റലിജന്‍സാണെന്നു പറഞ്ഞു. വിനോദ് എന്ന് പേരുപറഞ്ഞ ഒരു ഉദ്യോഗസ്ഥനാണ് തന്നെ ചോദ്യംചെയ്തതെന്നും അവരുടെ ഉന്നത ഉദ്യോഗസ്ഥരെ കാണണമെന്ന് താന്‍ ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചില്ലെന്നും രാമചന്ദ്രന്‍ പറഞ്ഞു. കോടതിയില്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അങ്ങനെയൊരു നിര്‍ദേശം ലഭിച്ചിട്ടില്ലെന്നായിരുന്നു മറുപടി. ബ ന്‍ഗറിലെ പരിപാടിയില്‍ നിങ്ങള്‍ ചെല്ലുന്നത് അവിടെ പ്രശ്‌നങ്ങള്‍ ഇരട്ടിയാക്കുമെന്ന് അവര്‍ പറഞ്ഞു. കുടുംബവുമായി ഫോണി ല്‍ സംസാരിക്കാന്‍പോലും സമ്മതിച്ചില്ല. പിറ്റേദിവസം ഉച്ചയ്ക്കുശേഷം  കണ്ണുമൂടിക്കെട്ടി കേന്ദ്ര ഇന്റലിജന്‍സ് പശ്ചിമബംഗാള്‍ തലവനെന്ന് സ്വയം വിശേഷിപ്പിച്ച ആളുടെ അടുക്കല്‍ കൊണ്ടുപോയി. തന്റെ ചോദ്യങ്ങള്‍ക്കൊന്നും അവര്‍ മറുപടി പറഞ്ഞില്ലെന്നും രാമചന്ദ്രന്‍ പറഞ്ഞു. തുടര്‍ന്ന് അവര്‍ തന്നെ സിയാല്‍ദ-ന്യൂഡല്‍ഹി രാജധാനിയില്‍ സ്യൂട്ട്‌കേസും തന്ന് കയറ്റിവിട്ടു. ഗുണ്ടകളെപ്പോലെയായിരുന്നു അവരുടെ പെരുമാറ്റം. ബന്‍ഗറില്‍ സര്‍ക്കാര്‍ കൊണ്ടുവരാന്‍ പോവുന്ന ജനങ്ങളെ ബാധിക്കുന്ന പദ്ധതിക്കെതിരായി സമരം നടത്തുന്നവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനും സമരത്തില്‍ രക്തസാക്ഷികളായവരുടെ വീടുകള്‍ സന്ദര്‍ശിക്കാനുമാണ് ബംഗാളില്‍ എത്തിയത്. വാര്‍ത്താസമ്മേളനം നടത്താനും പദ്ധതിയുണ്ടായിരുന്നു. ഇതുകൊണ്ടൊന്നും തങ്ങളുടെ ജനകീയ പ്രക്ഷോഭത്തെ അടിച്ചമര്‍ത്താനാവില്ല. തങ്ങളുടെ ശബ്ദം അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന കടുത്ത ഫാഷിസ്റ്റ് നടപടിയാണ് സര്‍ക്കാരിന്റേത്- അദ്ദേഹം പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss